തിരിച്ചുവരവില്ലാത്ത ചൊവ്വായാത്രക്ക് ഇന്ത്യയില്‍ നിന്ന് 8000 അപേക്ഷകര്‍

mars_planet_artistconcept630-300x200ചെന്നൈ: തിരുച്ചുവരവില്ലാത്ത് ചൊവ്വായാത്രക്കായി 8000 ഇന്ത്യക്കാര്‍ ഇതിനോടകം ഒപ്പു വെച്ചു കഴിഞ്ഞു. ചുവന്ന ഗ്രഹമായ ചൊവ്വയില്‍ സ്ഥിര താമസമാക്കുകയാണ് ഇവരുടെ ലക്ഷ്യം. മാര്‍സ് വണ്‍ എന്ന സംഘടന നടപ്പിലാക്കുന്ന പദ്ധതി പത്ത് വര്‍ഷം കൊണ്ട് പ്രാവര്‍ത്തികമാകും.

ചൊവ്വയില്‍ സ്ഥിരതാമസമാക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്താന്‍ സംഘടന നല്‍കിയ പരസ്യം വഴി ലോകത്തെ പല ഭാഗത്തു നിന്നും ഒട്ടനവധി അപേക്ഷകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതില്‍ ഇന്ത്യക്കാണ് നാലാം സ്ഥാനം. ആഗസ്റ്റ് 27 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്ന് 8107 പേര്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

യു.എസ്.എയില്‍ നിന്ന് 37,852 പേരും, ചൈനയില്‍ നിന്ന് 13,124 പേരും, ബ്രസീലില്‍ നിന്ന് 8,686 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 31ന്നാണ് ചൊവ്വാ യാത്രക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഇതിനോടകം മാര്‍സ് വണ്ണിന് 1,65,000 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ചൊവ്വയിലെ ആദ്യ മനുഷ്യരാകും ഇവര്‍. പതിനെട്ടു വയസു തികഞ്ഞ എല്ലാവര്‍ക്കും ചൊവ്വാ ദൗത്യത്തിനായി അപേക്ഷ നല്‍കാം.

DONT MISS
Top