മുംബൈ കൂട്ടബലാത്സംഗ പ്രതികള്‍ക്കു നേരെ മുട്ടയേറ്

മുംബൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്കു നേരെ ചീമുട്ടയേറ്. മുംബൈ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുന്നതു വഴിയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്.

കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുവാനാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാളുടെ വിചാരണ ജൂവനൈല്‍ കോടതിയിലാണ് നടക്കുക.

DONT MISS
Top