ഒളിപ്പോര് പരാജയപ്പെട്ടതില്‍ മാപ്പ്: ഫഹദ് ഫാസില്‍

oliഒളിപ്പോര് പരാജയപ്പെട്ടതില്‍ മാപ്പ് പറഞ്ഞ് ഫഹദ് ഫാസില്‍. ചിത്രം കണ്ട പ്രേക്ഷകര്‍ നല്‍കിയ നിരൂപണങ്ങള്‍ക്ക് ഫഹദ് നന്ദി പറഞ്ഞു. എനിക്ക് ജനങ്ങളോടാണ് മറുപടി പറയേണ്ടത്. ചിത്രം കാണികളെ നിരാശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്നും ഫഹദ് ട്വിറ്ററിലൂടെ പറഞ്ഞു.

എ വി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പൂര്‍ണ പരാജയമാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. ചിത്രം പരാജയമാമെന്ന് നിരൂപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫഹദ് ആദ്യം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

എനിക്ക് എന്റെ ഇഷ്ടത്തിന് ജോലി ചെയ്യനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യരുത്. എന്റെ സിനിമ കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫഹദ് ട്വിറ്ററിലൂടെ പറയുന്നു. ചെന്നൈ എക്‌സ്പ്രസ്സ് പോലൊരു ചിത്രമെങ്ങനെ ഒരുക്കുമെന്ന് എനിക്കറിയില്ല. അതിനായി ശ്രമിച്ചാലും എനിക്ക് കഴിയില്ലെന്നും പ്രേക്ഷകരുടെ പ്രതികരണത്തിന് മറുപടിയായി ഫഹദ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top