മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം

messi_mainബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്ബാളില്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് മെസ്സിയുടെ ഇരട്ടഗോളില്‍ തകര്‍പ്പന്‍ ജയം. പുതിയ പരിശീലകന്‍ ജെറാഡ് മാര്‍ട്ടിനോയുടെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സ എതിരില്ലാത്ത ഏഴു ഗോളിനാണ് ലെവാന്റെയെ പരാജയപ്പെടുത്തിയത്.

ബാഴ്‌സയ്ക്കു വേണ്ടി ലയണല്‍ മെസ്സിക്കു പുറമെ അലക്‌സിസ് സാഞ്ചസ്, ഡാനി ആല്‍വെസ്, പെഡ്രോ, സാവി എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ തന്നെ ബാഴ്സ ആറു ഗോളുകളും നേടിയിരുന്നു. മെസ്സിയുടെ ഒരു ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. മറ്റൊരുമത്സരത്തില്‍ റയല്‍ മാഡ്രിഡും മികച്ച ജയം നേടി.

റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോല്‍പിച്ചത്. മറ്റു മത്സരങ്ങളല്‍ റയല്‍ സോസിഡാഡ് ഗെറ്റാഫെയെ ഏകപക്ഷീയമായ രണ്ടു ഗോളിനും വലെന്‍സിയ മലാഗയെ ഏകപക്ഷീയമായ ഒരു ഗോളിനും സ്പാനിഷ് കപ്പ് ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിനും അത്‌ലറ്റിക്കോ ബില്‍ബാവോ വല്ലഡോലിഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനും തോല്‍പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top