യുവതിയെ പൊലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു

rape-protectionലക്‌നൗ: തോക്കിന്‍ മുനയില്‍ നിര്‍ത്തി മുപ്പതുകാരിയെ രണ്ട് പൊലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ശാമ്‌ലി ഗ്രാമത്തിലാണ് സംഭവം. കൂട്ടബലാത്സംഗത്തിനിരയാക്കിയതിനു പുറമെ യുവതിയുടെ പണവും, സ്വര്‍ണ്ണവും ഇവര്‍ അപഹരിച്ചു.

യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന പൊലീസുകാര്‍ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നുകളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

പൊലീസുകാരായ ദീപക്ക് റാത്തി, വികാസ് ചൗദരി എന്നിവര്‍ക്കെതിരെ കവര്‍ച്ച, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

DONT MISS
Top