റിമ പരസ്യ സംവിധായകന്റെ ഭാര്യയാകുന്നു

ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലാണ് റിമ കല്ലിങ്കല്‍ പരസ്യ സംവിധായകന്റെ ഭാര്യയാകുന്നത്. ഏഴ് സുന്ദരരാത്രികള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ ദിലീപാണ്.

സ്പാനിഷ് മസാലക്കു ശേഷം ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടിന്റെ ചിത്രമാണ് ഏഴ് സുന്ദരരാത്രികള്‍. പരസ്യചിത്ര സംവിധായകനായ ഒരുയുവാവിന്റെ വിവാഹത്തിന് മുമ്പുള്ള ഏഴ് സുന്ദര രാത്രികളുടെ കഥയാണ് ജെയിംസ് ആല്‍ബര്‍ട്ട് ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. റിമക്ക് പുറമേയുള്ള നായികയെ തീരുമാനിച്ചിട്ടില്ല. ലാല്‍ ജോസിന്റെ ഹിറ്റ് ചിത്രമായ ക്ലാസ്‌മേറ്റിന് തിരക്കഥയൊരുക്കിയതും ജെയിംസ് ആല്‍ബര്‍ട്ടായിരുന്നു. ദിലീപ്- ലാല്‍ജോസ് – ജെയിംസ് ആല്‍ബര്‍ട്ട് കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോള്‍ തീയേറ്ററില്‍ നിറയുന്ന പൊട്ടിച്ചിരിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top