പത്തനംതിട്ടയില്‍ അനധികൃത മണല്‍ പ്ലാന്റ് സജീവ പ്രവര്‍ത്തനത്തില്‍

sand lorryപത്തനംതിട്ട:  ദേശിയ അതിസൂക്ഷ്മ നീറ്ത്തട പദ്ധതി പ്രദേശമായ പത്തനംതിട്ട ജില്ലയിലെ പോത്തുപാറ നാലം ബ്ലോക്കില്‍ എംസാന്റ് പ്ലാന്റ് പ്രവൃത്തിക്കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ച്. ആയിരക്കണക്കിന് ലോഡ് പാറയാണ് ഈ പ്ലാന്റില്‍ മണലാക്കി മാറ്റുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മൌനാനുവാദം മൂലം ജനകീയ പ്രതിഷേധങ്ങളെപ്പോലും വകവെക്കാതെയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശിയ അതിസൂക്ഷ്മ നീര്‍ത്തട പദ്ധതി പ്രദേശമായി പ്രഖ്യാപിച്ച പ്രദേശത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് എം സാന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

കെ.എന്‍ ബാലഗോപാല്‍ എം പിയുടെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാന്റ്. നിരവധി പുഴകളുടെയും സസ്യജാലങ്ങളുടെയും അതിസൂക്ഷ്മ ജീവികളുടെയും ആവാസ മേഖലയായതിനാല്‍ പ്രദേശത്തിന്റെ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപയാണ് സോയില്‍ സര്‍വെ ഓഫ് ഇന്ത്യ വര്‍ഷം തോറും ചെലവിടുന്നത്.
ഈ സാഹചര്യം നിലനില്‍ക്കെയാണ് മണ്ണും മലയും ഇല്ലാതാക്കി പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

1972 ലെ റവന്യൂ സെറ്റില്‌മെന്റ് പ്രകാരം ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് കൃഷി ചെയ്യാനായി സര്‍ക്കാര്‍ വിട്ടു നല്‍കിയ പ്രദേശം കൂടിയാണിത്. കൃഷിക്കല്ലാതെ ഇവിടെ ഭൂമി ഉപയോഗിക്കാന് പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇവിടെ പാറഖനനം നടക്കുന്നത്.

നഗ്‌നമായ നിയമലംഘനം തുടര്‍ച്ചയായിട്ടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനൊരുങ്ങിയ കളക്ടറെ തടയാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം.
പട്ടയ ലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മണല്‍ പ്ലാന്റ് പൂട്ടേണ്ടി വരുമെന്നതാണ് കളക്ടറെ തടയുന്നതില്‍ കലാശിച്ചത്.

DONT MISS
Top