മുടി തിന്നുന്ന പെണ്‍കുട്ടി

1868464പതിനെട്ട് വയസ്സുള്ള സ്വാതി കുല്‍ക്കര്‍ണി ( പേര് യഥാര്‍ത്ഥമല്ല) എന്ന പെണ്‍കുട്ടിയെ വയറു വേദനയെ തുടര്‍ന്നാണ് മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ എത്തിച്ചത്. സ്‌കാന്‍ ചെയ്തപ്പോള്‍ മൂന്ന് വലിയ പന്തുകള്‍ പോലെ കറുത്ത എന്തോ സാധനം. പിന്നീട് നടത്തിയ പരിശോധനയിലാണ് മനസ്സിലായത് വയറ്റില്‍ കെട്ട് കണക്കണക്കിന് മുടി കിടക്കുന്ന കാര്യം. ഉടന്‍ തന്നെ സ്വാതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയിലൂടെ മൂന്ന് കെട്ട് മുടി ഡോക്ടര്‍മാര്‍ സ്വാതിയുടെ വയറ്റിലും കുടലില്‍ നിന്നുമായി എടുത്തു.

മുടി ഭക്ഷണമാക്കുന്നത് സ്വാതിയുടെ വിനോദമായിരുന്നു. വര്‍ഷങ്ങളായി സ്വാതിയ്ക്ക് ഈ സ്വഭാവമുണ്ടായിരുന്നു. ഇത് മാനസിക രോഗത്തിന്റെ ഭാഗമായാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. ട്രൈക്കോഫാഗിയ എന്നാണ് ഈ രോഗത്തിന്റെ പേര്. വിഷമങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുന്ന പലര്‍ക്കും മുടി തിന്നുന്ന ശീലമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇലക്ടോണിക്‌സ് എന്‍ജനിയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സ്വാതി. അവളുടെ അമ്മ രഞ്ജിനി സ്‌കൂള്‍ അധ്യാപികയാണ്. ചെറുപ്പം മുതല്‍ക്കെ സ്വാതി വിഷാദ രോഗത്തിനു അടിമയായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. ഒരു പെണ്‍കുട്ടിയായിപ്പോയതിനാല്‍ അവളോട് കുടുംബക്കാര്‍ വിവേചനം കാണിക്കുമായിരുന്നു. ഇത് അവളെ മാനസികമായി വളരെയധികം തളര്‍ത്തി. ഈ ദു:ഖം കാരണം പഠനത്തിലും അവള്‍ക്ക് വേണ്ടതു പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പരീക്ഷയില്‍ മാര്‍ക്കും വളരെ കുറഞ്ഞതോടെ സ്വാതിയുടെ വിഷാദം ഇരട്ടിച്ചു. ഇതോടെയാണ് മുടി കഴിക്കുന്നത് സ്വാതിയുടെ ശീലമായി മാറിയത്.

ഡോ.ചേതന്‍ കന്താരിയയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പതിനഞ്ച് സെന്റി മീറ്റര്‍ നീളമുള്ള മുടയിഴകളുടെ മൂന്ന് വലിയ കെട്ടുകളാണ് സ്വാതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. മുടിയിഴകള്‍ കുടല്‍മാലയില്‍ പിണഞ്ഞ് കിടക്കുന്നത് അപകടമാണെന്നും ഇത് മരണത്തിലേക്കു വരെ നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top