ആപ്പിള്‍ തക്കാളി സാങ്കേതിക വിദ്യ

Ramakrishna-Mallampati_mainഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനും പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ രാമകൃഷ്ണ മല്ലമ്പതിയാണ് ആപ്പിള്‍ തക്കാളി സാങ്കേതിക വിദ്യയിലൂടെ ശ്രദ്ധേയനാകുന്നത്. സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയായ രാമകൃഷ്ണ വെള്ളം ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യയാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ആപ്പിളിന്റേയും തക്കാളിയുടേയും തൊലികള്‍ക്ക് മാലിന്യങ്ങള്‍ ശുദ്ധീകരിച്ച് ശുദ്ധമാക്കാന്‍ ശേഷിയുണ്ടെന്നാണ് രാമകൃഷ്ണയുടെ കണ്ടുപിടുത്തം. വെള്ളത്തിലുള്ള രാസപദാര്‍ഥങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളേയും കീടനാശിനികളേയും ശുദ്ധീകരിക്കാനുള്ള ശേഷി തക്കാളിയുടെ തൊലിക്കുണ്ട്. അതുപോലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന മാലിന്യങ്ങളെ വേര്‍തിരിക്കാനുള്ള ശേഷി ആപ്പിളിന്റെ തൊലിക്കുണ്ടെന്നും രാമകൃഷ്ണ പറയുന്നു.

നിലവില്‍ ക്ലോറിനൈസേഷന്‍ അടക്കമുള്ളചെലവേറിയ സാങ്കേതിക വിദ്യകളാണ് വെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്നത്. എന്നാല്‍ രാമകൃഷ്ണയുടെ ലളിതമായ കണ്ടുപിടുത്തത്തിലൂടെ വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണക്കാര്‍ക്ക് പോലും ഉപയോഗപ്രദമായ രീതിയില്‍ ഈ വിദ്യ ഉപയോഗിക്കണമെന്നാണ് രാമകൃഷ്ണയുടെ ആഗ്രഹം.

DONT MISS
Top