ജയലളിതയെ കുറുമ്പന്‍ കുട്ടിയാന തള്ളിയിട്ടു

ചെന്നൈ‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറുമ്പന്‍ കുട്ടിയാന തള്ളിയിട്ടു. ആനകളോട് ഏറെ സ്നേഹം പ്രകടിപ്പിക്കാറുള്ള ജയലളിത കഴിഞ്ഞ ദിവസം മുതുമല കടുവാ സങ്കേതം സന്ദര്‍ശിച്ചിരുന്നു. ഇവിടെയുള്ള ഒരു കുട്ടിയാനയാണ് ജയലളിതയെ തട്ടിയിട്ടത്. ആന വളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയ ജയലളിതയെ കുട്ടിയാന തള്ളിയിട്ടത് കുറച്ചുനേരത്തേക്ക് പരിഭ്രാന്തി പരത്തി.

ആറു മാസം മുന്‍പ് ജയലളിത തന്നെ പേരിട്ടു വിളിച്ച കാവേരി എന്ന കുട്ടിയാനയാണ് മുഖ്യമന്ത്രിയെ തള്ളിയിട്ടത്. കുട്ടികുറുമ്പന്റെ തള്ളിയിടലില്‍ തെന്നി വീഴാന്‍ പോയ ജയലളിതയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആനക്യാംപില്‍ മുഖ്യമന്ത്രി നടത്തിയ ആനയൂട്ടിനിടെയാണ് സംഭവം.

തള്ളയാന ഉപേക്ഷിച്ച നിലയില്‍ കിട്ടിയ കണ്ടെത്തിയ കാവേരി കുട്ടിയാനയ്ക്ക് ഇപ്പോള്‍ രണ്ട് വയസ്സ് പ്രായമുണ്ട്. ജയലളിത പങ്കെടുത്ത ആനയൂട്ടില്‍ പതിനെട്ട് ആനകളെ സ്വീകരണ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു.

DONT MISS
Top