പൊതു വേദിയില്‍ ജീന്‍സിന്റെ ബട്ടണ്‍ അഴിപ്പിച്ചു; അക്ഷയ് കുമാറിന് തടവ് ശിക്ഷ ലഭിച്ചേയ്ക്കും

akshayപൊതു സ്ഥലത്തുവെച്ച് പാന്റിന്റെ ബട്ടണ്‍ ഭാര്യയെ കൊണ്ട് അഴിപ്പിച്ച ബോളിവുഡ് താരം അക്ഷയ് കുമാറിന് തടവുശിക്ഷ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് 2009 ല്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ് സ്‌റ്റേജില്‍ നിന്നും ഇറങ്ങി വന്ന അക്ഷയ് കുമാര്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റിന്റെ ബട്ടണ്‍ ഭാര്യ ട്വിന്‍ങ്കിള്‍ ഖന്നയെ കൊണ്ട് അഴിപ്പിച്ചത്. സംഭവത്തില്‍ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിന്‍ങ്കിള്‍ ഖന്നയ്‌ക്കെതിരായും കേസെടുക്കാന്‍ മുംബൈ പോലീസിന് ആഹ്വാനം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അക്ഷയ് കുമാറിനും ഭാര്യയ്ക്കും തടവുശിക്ഷ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

ജീന്‍സിന്റെ ബ്രാന്റായ ഡെനീമിന്റെ പ്രചരണാര്‍ത്ഥമാണ് അക്ഷയ് കുമാര്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്. പിന്നീട് മുന്‍കൂട്ടി നിശ്ചയിക്കാത്ത തരത്തില്‍ റാംപില്‍ നിന്നുമിറങ്ങി ഭാര്യയുടെ അടുത്ത് എത്തുകയായിരുന്നു.

പൊതു വേദിയില്‍വെച്ച് ഇത്തരം ഒരു സംഭവം നടന്നതിനെതിരെ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. 2009 മാര്‍ച്ച് 30 ന് നല്‍കിയ പരാതിയിന്‍മേലാണ് മുംബൈ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫാഷന്‍ വീക്കിന്റെ സംഘാടക പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് നടപടിയെടുക്കുമെന്നാണ് സൂചന.

സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top