വയറ് നിറയ്ക്കാന്‍ ഒരു രൂപ മതിയെന്ന് ഫാറൂഖ് അബ്ദുള്ള

farooq-abdullahന്യൂഡല്‍ഹി: രാജ്യത്ത് ഒരു നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ ഒരു രൂപ മതിയെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല. രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറഞ്ഞുവെന്ന കണക്കുകള്‍ വിവാദം നടക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന. ‘വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു രൂപയ്ക്കും ഭക്ഷണം കഴിക്കാം; 100 രൂപയ്ക്കും കഴിക്കാം. എന്ത് കഴിക്കണം എന്നതിനെ ആശ്രയിച്ചിരിക്കുമിതെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുവഴി അവര്‍ക്ക് നല്ല ഭക്ഷണവും അതിലൂടെ മെച്ചപ്പെട്ട ആരോഗ്യവും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ 12 രൂപയ്ക്കും ദില്ലിയില്‍ അഞ്ചു രൂപയ്ക്കും ഊണ്‍ ലഭിക്കുമെന്ന് നേരത്തെ മറ്റു രണ്ട് കോണ്‍ഗ്രസ്സ് നേതാക്കളും പ്രസ്താവന നടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top