ഞാനും ചിമ്പുവും പ്രണയത്തിലാണ്: ഹന്‍സിക തുറന്നു പറയുന്നു

hansika-simbu1_350_072013121400കോളിവുഡിലെ ഗോസിപ്പുകള്‍ ഇപ്പോള്‍ ചിമ്പുവിനും ഹന്‍സികയ്ക്കും പുറകെയാണ്. ഇരുവരും പ്രണയത്തിലാണെന്നാണ് കോളിവുഡില്‍ പരക്കുന്നത്. എന്നാല്‍ പരസ്പരം ഇഷ്ടത്തിലാണെന്ന് തുറന്ന് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയൈാണ് അതും ട്വിറ്ററിലൂടെ.

എന്റെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പരക്കുന്നത് ഞാന്‍ അറിഞ്ഞു. ഇനി അത് ഗോസിപ്പല്ല, സത്യം തന്നെയാണെന്ന് പറയുകയാണെന്ന് ഹന്‍സിക ട്വീറ്റ് ചെയ്തു. ഞാനും ചിമ്പുവും തമ്മില്‍ ഇഷ്ടത്തിലാണ്.

ഹന്‍സികയുമായി പ്രണയത്തിലാണെന്ന് ചിമ്പുവും സമ്മതിച്ചു. തങ്ങളുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചിമ്പു പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top