അസൂസ് ട്രാന്‍സ്ഫോമര്‍ ബുക്ക് TX300 ഇന്ത്യയില്‍; വില 91,999

asus-transformer-book-tx-300എന്നാല്‍ പിന്നെ 1,00,000 എന്ന് തികച്ചെഴുതുന്നതല്ലേ നല്ലതെന്ന് ആരും ചോദിച്ചുകളയരുത്. സ്ക്രീന്‍ അടര്‍ത്തി മാറ്റി കൊണ്ടുപോകാന്‍ കഴിയുന്ന അസൂസ് ട്രാന്‍സ്ഫോമര്‍ ബുക്ക് TX300 ഫീച്ചറുകള്‍ ആരെയും വെല്ലുന്നതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിന്‍റ സ്ക്രീന്‍ അടര്‍ത്തിമാറ്റിയാല്‍ പിന്നെ ഇതൊരും ടാബായി ഉപയോഗിക്കാം. കമ്പനിയുടെ അവകാശവാദങ്ങള്‍ അവസാനിക്കുന്നില്ല. വിഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പുറത്തിറങ്ങിയ ഏറ്റവും കനം കുറഞ്ഞ ടാബ് ഇതെന്നാണ് അസൂസിന്‍റെ അവകാശവാദം. കാര്യമെന്തായാലും കാണാന്‍ കൊള്ളാം. ഇത്രയും വിലയിടാന്‍ മറ്റെന്തൊക്കെ ഫീച്ചറുകളാണ് തരുന്നതെന്നാണ് മറ്റൊരു ചോദ്യം.

13.3 ഇഞ്ച് ഫുള്‍ എച്ഡി ഐപിഎസ് ഡിസ്പ്ളെയുള്ള ടാബിന് ഇന്‍റെല്‍ കോര്‍ ഐ5 പ്രൊസസ്സറാണ് ശക്തിപകരുന്നത്. ഇതിന്‍റെ ടാബ് മോഡില് ‍[അതായത് സ്ക്രീന്‍ അടര്‍ത്തിമാറ്റിയ ശേഷം] 128 ജിബിയാണ് സ്റ്റോറേജ്. ഇന് ലാപ് ടോപ് പോലെ സ്ക്രീന്‍ ഘടിപ്പിച്ചാല്‍ 500 ജിബിയായിരിക്കും സ്റ്റോറേജ്. അപ്പോള്‍ അതൊരു അള്‍ട്രാ ബുക്കായി മാറും. 4 ജിബി റാമാണ് ഈ ആള്‍ട്രാ ബുക്കിനുള്ളത്. എച്ഡി മുന്‍ ക്യാമറയും 5 മെഗാപിക്സല്‍ പിന്‍ ക്യാമറയും അസൂസ് ഇതിലൊരുക്കിയിട്ടുണ്ട്.

എച്ഡിഎംഐ, വൈഫൈ, മാഗ്നെറ്റിക്ക് ഡിസി കണക്റ്റര്‍ മൈക്രോ എസ്ഡി കാര്‍ഡ് റീഡര്‍ എല്ലാം ഇതിലുണ്ട്. അള്‍ട്രാ ബുക്ക് മോഡില്‍ രണ്ട് യുഎസ്ബി പോര്‍ട്ടും മിനി ഡിസ്പളെ പോര്‍ട്ടും എസ്ഡികാര്‍ഡ് റീഡറും ഉണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top