സ്നോഡന് അന്ന ചാപ്മാന്റെ വിവാഹാലോചന

Chapman-Snowdeഅമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഇന്റര്‍നെറ്റ്-ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ട കുറ്റം ചുമത്തപ്പെട്ട എഡ്വേര്‍ഡ് സ്‌നോഡന് വിവാഹാലോചന. റഷ്യന്‍ ചാര സുന്ദരി അന്ന ചാപ്‌മാനാണ് വിവാഹലോചയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വീറ്റ് വഴിയാണ് സ്നോഡന് സന്ദേശം നല്‍കിയത്. ‘സ്നോഡന്‍ വില്‍‌യു മാരി മി’ എന്നാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ വില്‍ യു ലുക് ആഫ്റ്റര്‍ ഔര്‍ ചില്‍ഡ്രന്‍’ എന്ന ട്വീറ്റും അയച്ചു.

ഇന്ത്യയടക്കം 21 രാജ്യങ്ങളോട് അഭയം ചോദിച്ചു. അമേരിക്കന്‍ മുന്നറിയിപ്പ് നിലനില്‍ക്കെ ഭൂരിഭാഗം രാജ്യങ്ങളും ഇതിനോട് അനുകൂലമായി പ്രതകരിച്ചിട്ടില്ല.

ചുവന്ന തലമുടിക്കാരിയായ റഷ്യന്‍ ചാരസുന്ദരി എന്നാണ് അന്ന ചാപ്മാന്‍ അറിയപ്പെടുന്നത്. റഷ്യയ്ക്കു വേണ്ടി അമേരിക്കയില്‍ ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്‌ പിടിക്കപ്പെടുകയും തിരിച്ചയക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അന്ന ചാപ്പ്മാന്‍. ഇതിനിടെ റഷ്യന്‍ ചാരസുന്ദരി അന്ന ചാപ്‌മാന്‍ രാഷ്ര്‌ടീയത്തിലേക്ക് വരുന്നതായും വാര്‍ത്ത വന്നിരുന്നു. റഷ്യയ്‌ക്കുവേണ്ടി അമേരിക്കയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിനു പിടികൂടപ്പെട്ടതോടെയാണ്‌ അന്ന ലോകമെമ്പാടും ശ്രദ്ധനേടിയത്‌.

അമേരിക്കയില്‍ നിന്ന് മറ്റ്‌ ഒമ്പതു ചാരന്‍മാര്‍ക്കൊപ്പം റഷ്യയിലേക്കു നാടുകടത്തപ്പെട്ട അന്നയ്‌ക്കു വീരോചിതമായ വരവേല്‍പ്പാണ്‌ റഷ്യ നല്‍കിയത്‌. വിശിഷ്‌ട സേവനത്തിനു റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത സൈനിക ബഹുമതിയും അന്നയ്‌ക്കു ലഭിച്ചിരുന്നു. സ്വന്തമാക്കുകയാണെന്നാണ്‌ എതിരാളികള്‍ ആരോപിക്കുന്നത്‌.

DONT MISS
Top