ബാംഗ്ലൂരില്‍ മലയാളി യുവാവിനെ കഴുത്തറുത്തു കൊന്നു

index_1_clip_image004_0003qബാംഗ്ലൂര്‍‍: മലയാളി യുവാവിനെ ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചൊക്ലി സ്വദേശി ഷംസീര്‍ (28) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷജീറിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഷജീറിനെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മാര്‍ത്തഹള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരായിരുന്ന മണിപ്പൂര്‍ സ്വദേശികളെയാണ് സംശയിക്കുന്നത്. സംഭവത്തിനു പിന്നാലെ ഇവരെ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ മകനാണ് പരിക്കേറ്റ ഷജീര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top