ബിഗ് സ്ക്രീനില്‍ ധോനിയും സെവാഗും നേര്‍ക്കുനേര്‍

ya_ya_movie_posteബിഗ് സ്ക്രീനില്‍ ധോനിയും സെവാഗും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നു. പോരിനിറങ്ങുന്നത് ക്രിക്കറ്റിലെ ധോനിയും സെവാഗും അല്ലെന്ന് മാത്രം. പുതിയ തമിഴ് ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളുടെ പേരാണ് ധോനിയും സെവാഗും. തമിഴ് ചിത്രം ‘യാ യാ’ യിലാണ് ധോനിയും സെവാഗും ഒന്നിച്ച് അഭിനയിക്കുന്നത്‍.

ശിവ-സന്താനം കൂട്ടുകെട്ടില്‍ തയ്യാറാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐ രാജശേഖരനാണ്. ചിത്രത്തില്‍ ധോനിയുടെയും സെവാഗിന്റെയും നായികയായി എത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി ധന്‍സികയാണ് നായിക.

ക്രിക്കറ്റിലെ സീനിയര്‍ താരങ്ങളായ ധോനി- സെവാഗ് വഴക്കാണ് യാ യാ എന്ന കോമഡി ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇവര്‍ തമ്മിലുള്ള തമാശകളാണ് ചിത്രത്തില്‍ കാര്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ശിവയ്ക്ക് ധോനി എന്ന് പേരിട്ടപ്പോള്‍ സന്താനത്തിന് സെവാഗെന്നും കുറിച്ചിട്ടു.

റൊമാന്റിക് കോമഡി ചിത്രം യാ യാ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപ്പെടുമെന്നാണ് കരുതുന്നതെന്ന് ശിവ പറഞ്ഞു. ആറ് പാട്ടുകളാണ് യായയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top