അഴുക്കുവെള്ളം ശുദ്ധീകരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ഗൂഗിള്‍ ശാസ്ത്രമേളയുടെ ഫൈനലില്‍

srusti_Mianഗൂഗിള്‍ ശാസ്ത്രമേള 2013ന്റെ ഫൈനലില്‍ ഛണ്ഡീഗഡില്‍ നിന്നുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയും. മൊഹാലിയിലെ മില്ലേനിയം സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയായ സൃഷ്ടി അസ്താനയാണ് ഗൂഗിള്‍ ശാസ്ത്രമേളയുടെ ഫൈനലിലെത്തിയിരിക്കുന്നത്. നഗരങ്ങളിലെ അഴുക്കുവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് സൃഷ്ടിയെ ഫൈനലിലെത്തിച്ചത്.

പരിസ്ഥിതി സൗഹൃദരീതികളിലൂടെ അഴുക്കുവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിയാണ് സൃഷ്ടി ആവിഷ്‌ക്കരിച്ചത്. ഫൈനലിലെത്തിയതോടെ അമേരിക്കയിലെ ഗൂഗിള്‍ ആസ്ഥാനത്തെത്തി പദ്ധതി വിശദീകരിക്കാനുള്ള അവസരം സൃഷ്ടിക്ക് ലഭിച്ചിട്ടുണ്ട്. സൂര്യപ്രകാശവും സിങ്ക് ഓക്‌സൈഡും ചേര്‍ത്ത് അഴുക്കുവെള്ളം ശുദ്ധീകരിക്കുന്ന രീതിയാണ് സൃഷ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഭാവിയില്‍ ശാസ്ത്രജ്ഞയാകാന്‍ ആഗ്രഹിക്കുന്ന സൃഷ്ടി സെപ്തംബര്‍ 23നാണ് ഗൂഗിളിന്റെ മൗണ്ടന്‍ വ്യൂ ആസ്ഥാനത്തെത്തി ഫൈനലില്‍ പങ്കെടുക്കുക. ഗൂഗിള്‍ ശാസ്ത്രമേളയില്‍ അന്താരാഷ്ട്രശാസ്ത്രജ്ഞരുടെ സംഘമാണ് അന്തിമ തീരുമാനമെടുക്കുക. മേളയില്‍ വിജയിക്കുന്നവര്‍ക്ക് പത്ത് ദിവസത്തെ ഗാലപ്പോസ് ദ്വീപുകളിലേക്കുള്ള യാത്രയും 50000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും അടക്കമുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 13നും 18നും ഇടക്കുള്ള വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ഗൂഗിള്‍ ശാസ്ത്രമേള 2011 മുതലാണ് ആരംഭിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top