സച്ചിന്റെ റെക്കോർഡുകൾ കുക്ക് തകർക്കും: പീറ്റേഴ്‌സണ്‍

sachin_mainസച്ചിന് ടെണ്ടുൽക്കറുടെ ടെസ്റ്റ് ക്രിക്കറ്റ് റിക്കോര്‍ഡുകള്‍ അലിസ്റ്റര്‍ കുക്ക് മറികടക്കുമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം മാസ്റ്റര്‍ ബ്ലാസറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. രണ്ടാം സ്ഥാനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ പേരിലാണ്. 8,000 റണ്‍സുമായി ടെസ്റ്റില്‍ റണ്‍‌വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള കുക്കിന് സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ മറിക്കടക്കാനാകുമെന്നാണ് ഇംഗ്ലണ്ട് താരം പീറ്റേഴ്‌സന്റെ പ്രതീക്ഷ.

നായകനെന്ന നിലയിലും ബാറ്റ്മാനെന്ന നിലയിലും ഏറ്റവും മികച്ച പ്രകടനമാണ് കുക്കിന്റേത്. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ റണ്‍വേട്ടയില്‍ സച്ചിന്റെ റെക്കോര്‍ഡ്, കുക്ക് മറിക്കടക്കാന്‍ സാധ്യതയുണ്ടന്ന് ടോക്‌സ്‌പോര്‍ട്ട് എന്ന ടിവി അഭിമുഖത്തില്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

എന്നാല്‍ ഇരുപത്തൊമ്പത്തുക്കാരനായ കുക്കിന് എത്രനാല്‍ കളിക്കളത്തില്‍ മികവ് നിലനിര്‍ത്താനാവുമെന്ന് ചോദിക്കുന്ന ക്രിക്കറ്റ് പ്രേമികളുമുണ്ട്.

DONT MISS
Top