വി.എസ് വിഷാദ രോഗിയെന്ന് ലീഗ്

maxresdefaulതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിഷാദരോഗിയാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി അബ്ബാസ് സേഠിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ വി.എസ് അച്യതാനന്ദനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ പി എ മജീദ് പ്രതികരിച്ചത്.

തൊണ്ണൂറിന്റെ അത്തുംപിത്തുമാണ് വി.എസിനെന്നും സേഠിന്റേത് സ്വാഭാവിക മരണം മാത്രമായിരുന്നെന്നും മജീദ് പറഞ്ഞു. സേഠിന്റെ കുടുംബവുമായി ആലോചിച്ച് ബാക്കി നിയമനടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ അബ്ബാസ് സേഠിന്റെ മരണവും അന്വേഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു. ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണപ്പടുന്നത്.

DONT MISS
Top