ചെന്നൈ താരങ്ങള്‍ വാതുവയ്പ്പുകാരില്‍ നിന്ന് ഫ്ളാറ്റുകള്‍ വാങ്ങി: ലളിത് മോഡി

LalitModi460മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്നു താരങ്ങള്‍ വാതുവെപ്പുകാരില്‍ നിന്ന് സമ്മാനങ്ങളും ആനുകുല്യങ്ങളും കൈപ്പറ്റിയെന്ന് മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി. വാതുവയ്പ്പുകാര്‍ ആഡംബര ഫ്ളാറ്റുകള്‍ നല്‍കിയെന്ന് ട്വിറ്ററിലൂടെയാണു മോഡി വെളിപ്പെടുത്തിയത്.

വ്യവസായിയായ ഈ വാതുവയ്പ്പുകാരന്‍ 2010ല്‍ സൂപ്പര്‍ കിംഗ്സിന്റെ ഫ്രാഞ്ചൈസി വാങ്ങാന്‍ ശ്രമിച്ച വ്യക്തിയാണെന്നും ഇദ്ദേഹത്തില്‍ നിന്ന് ചില താരങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും മോഡി ആരോപിക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ ഗുരുനാഥ് മെയ്യപ്പനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. തന്റെ വെളിപ്പെടുത്തലുകള്‍ പൊലീസ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ട്വീറ്റിലൂടെ ലളിത് മോഡി ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top