യു.എ.ഇയില്‍പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം

images (3)യു.എ.ഇയില്‍പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചു തുടങ്ങി. വേനല്‍ചൂട് കൂടിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം അനുവദിക്കുന്നത്.ഉച്ചയ്ക്ക് പന്ത്രണ്ട് മുപ്പത് മുതല്‍ വൈകിട്ട് മൂന്ന് മുപ്പത് വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. മുപ്പത്തി എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ലഭിക്കും.

പുറം ജോലികള്‍ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പതിനയ്യായിരം ദിര്‍ഹം പിഴ ചുമത്തും.

തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ തൊഴില്‍മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തും.
എണ്ണ പൈപ്പുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി ടെലികമ്മ്യൂനിക്കേഷന്‍മേഖലകളിലെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം ലഭിക്കില്ല. എന്നാല്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കും.

പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്നും ക്ഷീണം അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകനമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യു എ ഇക്ക് പുറമേ കുവൈത്ത് ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും പുറം ജോലികള്‍ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ച വിശ്രമം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

DONT MISS
Top