ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നദാല്‍-ഫെറര്‍ പോരാട്ടം

Untitled-1

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനല്‍ ഇന്ന് നടക്കും. മൂന്നാം സീഡ് റാഫേല്‍ നഡാലും നാലാം സീഡ് ഡേവിഡ് ഫെററുമായാണ് നടക്കുക. റോളങ്കരോസിലെ എട്ടാം കീരീടം ലക്ഷ്യമിട്ടാണ് നഡാല്‍ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്.

റോളാങ്കരോസയിലെ രാജാവാണ് റാഫേല്‍ നദാല്‍. ഏഴ് കിരീടങ്ങള്‍ ഇവിടെ സ്വന്തമാക്കിയ ചരിത്രം തന്നെയാണ് നദാലിന്റെ വാഴ്ചയ്ക്ക് സാക്ഷിയായിട്ടുള്ളത്.

പരുക്കില്‍ നിന്നും മുക്തനായ റാഫേല്‍ നദാല്‍ ഈ വര്‍ഷം ആറ് കിരീടങ്ങള്‍ സ്വന്തമാക്കി. ഇതില്‍ അഞ്ചും കളിമണ്‍ കോര്‍ട്ടിലായിരുന്നു. ഡേവിഡ് ഫെറര്‍ക്കിത് ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലല്‍ കിരീട പോരാട്ടമാണ്.

കഴിഞ്ഞ വര്‍ഷം സെമിയില്‍ ഫെററുടെ പോരാട്ടം അവസാനിച്ചിരുന്നു. ഫെറര്‍ക്കെതിരെ നദാല്‍ പതിനാറ് കളികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നെല്ലാം വിജയം നദാലിനൊപ്പമായിരുന്നു. 2002 നു ശേഷം ആദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ സ്പാനിഷ് താരങ്ങള്‍ ഏറ്റുമുട്ടുന്നത്. ഇത്തവണ വിജയം ആരുടെ ഭാഗത്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top