അഞ്ച് സുന്ദരികളുടെ ട്രെയിലര്‍ പുറത്തിറങ്ങി

fiveഅഞ്ചു സുന്ദരികള്‍, അഞ്ചു സംവിധായകര്‍ മലയാള സിനിമയില്‍ പുതിയ ഒരു പരീക്ഷണം കൂടി നടത്തുകയാണ് അഞ്ചു സുന്ദരികള്‍ എന്ന പുതിയ സിനിമയിലൂടെ. അഞ്ച് സുന്ദരികളുടെ കഥ പറയുന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. കേരളാ കഫെ എന്ന ചിത്രത്തിനു ശേഷം ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞാണ് അഞ്ച് ഹൃസ്വ ചിത്രങ്ങള്‍ കൂട്ടിയൊരുമിക്കുന്ന അഞ്ചു സുന്ദരികളുമായി അഞ്ച് സംവിധായകരെത്തുന്നത്.

അമല്‍ നീരദാണ് അഞ്ചു പ്രണയകഥകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അമല്‍ നീരദിനു പുറമെ അന്‍വര്‍ റഷീദ്, ആഷിക്ക് അബു, സമാര്‍ താഹിര്‍ ഷൈജു ഖാലിദ് എന്നിവരും പ്രണയകഥകള്‍ ഒരുക്കുന്നു. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍ ബിജുമേനോന്‍,നിവിന്‍ പോളി മാസ്റ്റര്‍ ചേതന്‍ എന്നിവര്‍ സുന്ദരിമാരുടെ നായകന്‍മാരായി എത്തും.
കാവ്യ മാധവന്‍, ഇഷ ഷര്‍വാണി റീനു മാത്യൂസ് അഷ്മിത ബേബി അനിക എന്നിവരാണ് അഞ്ച് നായികമാര്‍.

അര മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള അഞ്ച് ചിത്രങ്ങളാണ് അഞ്ച് സുന്ദരികളില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 21 ന് പ്രദര്‍ശനത്തിനെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top