മീരയെ പ്രിയദര്‍ശനും കൈയൊഴിഞ്ഞു; ഗീതാഞ്ജലിയില്‍ മോഹന്‍ലാലിന്റെ നായികയാവില്ല

Untitled-2പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് മീരാജാസ്മിനെയായിരുന്നു.

എന്നാല്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുന്നതിലാണ് മീരയെ നായികയാക്കാന്‍ പ്രിയദര്‍ശന്‍ മടിക്കുന്നതെന്നാണ് ഇപ്പോഴുള്ള വാര്‍ത്ത. മോഹന്‍ലാലിനൊപ്പം അടുത്തിടെ അഭിനയിച്ച ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും മീരയുടെ കരിയറിലെ പരാജയമായിരുന്നു.

വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന മീര നീണ്ട ഇടവേളകള്‍ക്കു ശേഷമാണ് തിരിച്ചെത്തുന്നത്. തിരിച്ചെത്തിയപ്പോള്‍ കൈയില്‍ ഒരുപാട് സിനിമകള്‍ ഈ അഭിനേത്രിയെ തേടിയെത്തി. എന്നാല്‍ അതെല്ലാം എട്ടു നിലയില്‍ പൊട്ടുകയായിരുന്നു. അതിനാല്‍ തന്നെ ഒരു സംവിധായകനും സിനിമയിലേക്ക് മീരയെ തെരഞ്ഞെടുക്കുന്നില്ല. ഇതാദ്യമായാണ് പ്രിയദര്‍ശന്റെ സിനിമയിലേക്ക് മീരയെ പരിഗണിക്കുന്നത്.  ഇപ്പോള്‍ പ്രിയദര്‍ശന്‍ മികച്ച നായികയ്ക്കായുള്ള തിരച്ചിലിലാണ്.

ഗീതാഞ്ജലിയില്‍ മോഹന്‍ലാല്‍ മനോരോഗ വിദഗ്ധനായ ഡോ. സണ്ണി ജോസഫായാണ് അഭിനയിക്കുന്നത്. നേരത്തെ ഫാസില്‍ സംവിധാനം ചെയത മണിച്ചിത്രത്താഴ് എന്ന സിനിമയിലും മോഹന്‍ലാല്‍ ഇതേ പേരില്‍ മനോരോഗ വിദഗ്ധന്റെ റോള്‍ ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top