ഒരു രൂപ/ഡോളര്‍ ശമ്പളം വാങ്ങുന്ന പ്രമുഖര്‍

പ്രതിസന്ധിയിലായ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഇന്‍ഫോസിസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ എന്‍.ആര്‍.നാരായണമൂര്‍ത്തിയെ തിരിച്ചുവിളിച്ചത് വാര്‍ത്തയായിരുന്നു. ഇന്‍ഫോസിസില്‍ തിരിച്ചെത്തിയ നാരായണമൂര്‍ത്തിക്ക് ഒരു രൂപയായിരുന്നു കമ്പനി വാര്‍ഷിക ശമ്പളമായി നിശ്ചയിച്ചിരുന്നത്. നാരായണമൂര്‍ത്തിയെ കൂടാതെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പേര്‍ ഒരു രൂപ(ഡോളര്‍) ക്ലബില്‍ അംഗങ്ങളായുണ്ട്.

ലോകമഹായുദ്ധങ്ങളുടെ കാലത്ത് അമേരിക്കയിലാണ് ഒരു ഡോളര്‍ ശമ്പളത്തിന് പണിയെടുക്കുന്നവരുടെ ഒരു നിര ആദ്യമായുണ്ടാകുന്നത്. പ്രതിഫലം ഇച്ഛിക്കാതെ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി സേവനം നല്‍കാന്‍ തയ്യാറായവരായിരുന്നു ഇവര്‍. സര്‍ക്കാരിന് കീഴില്‍ സാധാരണ ജോലിക്കാരെ പോലെ പണിയെടുത്ത ഇവര്‍ ശമ്പളമായി ഒരു ഡോളര്‍ മാത്രമാണ് വാങ്ങിയത്.

arnold_inner

ആധുനിക കാലത്ത് കാലിഫോര്‍ണിയന്‍ ഗവര്‍ണറും ഹോളിവുഡ് ആക്ഷന്‍ താരവുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാന്‍സ്‌നൈഗറും ഒബാമക്കെതിരെ കഴിഞ്ഞ വര്‍ഷം മത്സരിച്ച് പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി മിട്ട് റോമ്‌നിയും(മസാച്ചുസെറ്റ് ഗവര്‍ണര്‍) ഒരു ഡോളര്‍ ശമ്പളമാണ് സര്‍ക്കാരുകളില്‍ നിന്നും വാങ്ങുന്നത്.

ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ കാലത്ത് സ്വകാര്യ മേഖലയിലെ പല പ്രമുഖരും ഒരു ഡോളര്‍ ക്ലബില്‍ അംഗങ്ങളാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഗൂഗിള്‍ സ്ഥാപകരായ സെര്‍ജി ബ്രിന്നും ലാറി പേജും ഒരു ഡോളറാണ് ശമ്പളം വാങ്ങുന്നത്.

i$club

അമേരിക്കന്‍ ബിസിനസ് മാഗ്നറ്റും ഒറാക്കിളിന്റെ സി.ഇ.ഒയുമായ ലാറി എല്ലിസണ്‍, യാഹു സ്ഥാപകരായ ജെറി യങ് ടെറി സെമില്‍ എന്നിവരും ഒരു ഡോളറാണ് ശമ്പളം വാങ്ങുന്നത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും ഒരു ഡോളര്‍ ശമ്പളം വാങ്ങിയവരിലെ പ്രമുഖനായിരുന്നു.

2008-09ലെ സാമ്പത്തിക പ്രതിസന്ധികാലത്ത് തന്റെ ശമ്പളം 66% വെട്ടിക്കുറക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനി തയ്യാറായിരുന്നു.

DONT MISS
Top