മെര്‍ലിന്റെ സാദിഖ് അലി; ലീലാമേനോന്റെ സമദാനി; ആരാണ് കമലയെ സുരയ്യയാക്കിയത്‍?

KamlaDas435x290മലയാളത്തിന്റെ മഹാപ്രതിഭയായിരുന്നു മാധവിക്കുട്ടി. ഇംഗ്ലീഷിന്റെ കമലാദാസ്. കവി ബാലാമണിയമ്മയുടെയും പത്രാധിപരായ വി.എം.നായരുടേയും മകള്‍. എഴുത്തുകാരനായ നാലാപ്പാട്ട് നാരായണമേനോന്റെ അനന്തിരവള്‍‍.

പ്രശസ്തിയുടേയും പ്രതിഭയുടേയും വെള്ളിവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ മതംമാറ്റത്തിന്റെ പര്‍ദ്ദയണിഞ്ഞ സുന്ദരി. മാധവിക്കുട്ടിയായും കമാലാദാസായും ജീവിതത്തില്‍ നിറഞ്ഞാടി. സുരയ്യയായി മരണത്തിന്റെമടിയില്‍ വീണു.

ഒരു ജുമാമസ്ജിദിന്റെ ഇറവെള്ളം ഇറ്റിവീഴുന്ന മണ്ണില്‍ നിത്യവിശ്രമത്തിലാണിപ്പോള്‍. ആ ഉറക്കം നാലാണ്ടുകള്‍ പിന്നിടുമ്പോഴാണ് ഇതുവരെയും മരിച്ചിട്ടില്ലാത്ത നമ്മളില്‍ ചിലര്‍ ഉണര്‍ന്നു വരുന്നത്.

ആദ്യം വന്നത് കഥയെഴുതുന്ന ഇന്ദുമേനോന്‍. മൂന്ന് വഴിക്ക് ഇന്ദുവിന് മാധവിക്കുട്ടിയുടെ പിന്തുടര്‍ച്ചാവകാശമുണ്ട്.

1. മേനോന്‍ വഴിക്ക്. ഇന്ദുമേനോനും ഒരു മേനോനാണ്.

2. കഥവഴിക്ക്. ഇംഗ്ലീഷില്‍ കവിതയെഴുതുകയും ഭാഷക്കപ്പുറം നിന്ന് ചിത്രം വരക്കുകയും ചെയ്തിരുന്നുവെങ്കിലും മലയാളത്തില്‍ മാധവിക്കുട്ടി കഥയായിരുന്നു. ഇന്ദു മേനോനും കഥക്കാരിയാണ്.

3. സ്നേഹം വഴിക്ക്. തന്നേപ്പോലെ സുന്ദരിയായ, തന്നേപ്പോലെ കഥയെഴുതുന്ന, പിന്മുറക്കാരിയോട് മാധവിക്കുട്ടിക്ക് അതിയായ സ്നേഹമുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ ആഴം പുറത്തുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒരു വലിയ സ്നേഹസമ്മാനമുണ്ട്. ഒരു സീലോകാര്‍. ഇന്ദുമേനോന്റെ കാറ് ചെറുതായിരുന്നുവത്രെ. മാരുതി 800. അവള്‍ ഗര്‍ഭിണിയാണ്  എന്നറിഞ്ഞപ്പോള്‍ മാധവിക്കുട്ടിക്ക് ആധിയായത്രെ.  ഗര്‍ഭിണിയായ ഇന്ദു ചെറിയ കാറില്‍ യാത്രചെയ്യുമ്പോള്‍ ഇന്ദുവിന്റെ ഗര്‍ഭത്തിലെ കുഞ്ഞിന് വേദനിക്കുമോ എന്നതായിരുന്നു ആ ആധിയെന്ന് മറ്റൊരു മേനോനാണ് പിന്നെ പറഞ്ഞത്. ആ ആധി കാരണം മാധവിക്കുട്ടി തന്റെ വലിയകാറ് ഇന്ദുവിന് സമ്മാനമായി കൊടുത്തു. അതാണ് ആ സ്നേഹസമ്മാനം. ആ കാറുമായി പോയിട്ട് ഇന്ദു തന്റെ ഗര്‍ഭത്തിലെ കുഞ്ഞിനെ ഇല്ലാതാക്കിയെന്നും അത് മാധവിക്കുട്ടിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും മറ്റേ മേനോന്‍ പറഞ്ഞിട്ടുണ്ട്. (ആ മേനോന്‍മാഡം പിന്നാലെ വരുന്നുണ്ട്)

മാധവിക്കുട്ടിയെ പോലെതന്നെ കഥപറഞ്ഞു നല്ല വഴക്കമുള്ള ഇന്ദുവാണ് മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നിലെ പ്രണയകഥ ഇപ്പോള്‍ കഥിക്കുന്നത്. മാധവിക്കുട്ടിയേക്കാളും ഇന്ദുമേനോനേക്കാളും അയത്നമായി കഥയൊഴുക്കി ശീലമുള്ള ഒരു ലളിതവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

kamala-hinduഅതില്‍ ഇന്ദുമേനോന്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തെ വര്‍ണിക്കുന്നത് വായിക്കും മുമ്പ്, മാധവിക്കുട്ടിയുമായുള്ള തന്റെ ബന്ധം നിര്‍വ്വചിക്കുന്നത് എങ്ങനെയെന്ന് ഓര്‍ത്തിരിക്കണം.

“ഞാന്‍ വിളിക്കുന്നത് അമ്മയെന്നാണ്. ശരിക്കും എന്റെ അമ്മൂമ്മയുടെ വയസ്സുണ്ടവര്‍ക്ക്. പക്ഷേ, അങ്ങനെയെങ്ങാന്‍ വിളിച്ചാല്‍ തീര്‍ന്നു. ഒരു മകളേക്കാള്‍ സ്നേഹമായിരുന്നു എന്നോട്.”

അങ്ങനത്തെ ഇന്ദുമേനോന്‍, മാധവിക്കുട്ടിയെന്ന അമ്മയുടെ മതംമാറ്റത്തെക്കുറിച്ച് പറയുന്നതിതാണ്: “പ്രേമമായിരുന്നു അമ്മയുടെ മതം. അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ അധിഷ്ടിതമായ ഒന്നല്ലത്. മറിച്ച് മനസ്സിന് മനസ്സിനോടുള്ള ഒരിഷ്ടം. ആത്മീയമായ പ്രേമമെന്ന് പറയാം. എന്നോട് പലപ്പോഴും പറയാറുണ്ട്, “മൂന്ന് ഭാര്യമാരുള്ള. കവിതയേയും ഗസലിനേയും സ്നേഹിക്കുന്ന ഓരാളാണ് എന്റെ കാമുകന്‍” അയാള്‍ ഇടക്കിടക്ക് ഫ്ലാറ്റിലേക്ക് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വന്നയുടന്‍ അദ്ദേഹം അമ്മയ്ക്കു മുമ്പില്‍ നിലത്തിരിക്കും.”കമല എന്റെ പ്രേമം സ്വീകരിക്കണം”. തൊപ്പിയിട്ട അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിനു മുന്നില്‍ പ്രേമത്തിനുവേണ്ടി ദാഹിക്കുന്ന സ്ത്രീ വീണുപോകുന്നത് സ്വാഭാവികം. ശരിക്കും അയാള്‍ ബ്രെയിന്‍ സ്റ്റോമിങ്ങ് നടത്തുകയായിരുന്നു. അയാളെ വിശ്വസിച്ചാണ് മാധവിക്കുട്ടി കമലാസുരയ്യയ്യിലേക്ക് മാറിയത്. അല്ലാതെ അത് ഒരു മതത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല. മതമായിരുന്നില്ല. മനുഷ്യനായിരുന്നു അമ്മയ്ക്കു മുന്നിലുണ്ടായിരുന്നത്. പക്ഷേ അമ്മ മതം മാറിയപ്പോഴാണ് അദ്ദേഹം ഒരു ഭീരുവാണെന്ന് അമ്മയ്ക്ക് മനസ്സിലായത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള ഭീഷണികള്‍ക്ക് മുമ്പില്‍ അദ്ദേഹം കീഴടങ്ങി. അദ്ദേഹം അമ്മയെ നിര്‍ദ്ദയം ഉപേക്ഷിച്ചു എന്നുതന്നെ പറയാം. അതൊരു വലിയ ഷോക്കായിരുന്നു. പിന്നീട് കുറച്ചുനാള്‍ അദ്ദേഹത്തെ കണ്ടതേയില്ല. ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ നാലഞ്ചുമാസങ്ങള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ദേഷ്യം എപ്പോഴുമുണ്ടായിരുന്നു മനസ്സില്‍.. പറഞ്ഞ് പറഞ്ഞ് ആ പ്രണയനൈരാശ്യത്തെ കമലാസുരയ്യ മറികടന്ന കഥയും ഇന്ദുമേനോന്‍ പറയുന്നു: “പ്രേമം നഷ്ടപ്പെട്ടതോടെ അമ്മ അതേ മതക്കാരനായ മറ്റൊരാളുമായി അടുത്തുതുടങ്ങി. അദ്ദേഹം സുന്ദരനായ ഒരു ഡോക്ടറായിരുന്നു. ഇടയ്കിടെ അയാള്‍ വരുമായിരുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. ചില ദിവസങ്ങളില്‍ ഔട്ട്ഹൌസില്‍ താമസിക്കും.”- ഇതാണ് ഇന്ദുമേനോന്റെ കഥ. പോരേ പൂരം‍!

kmcc-leela-menon-1-epathram-761312പിന്നെ വന്നത് വാര്‍ത്തയെഴുതുന്ന ലീലാ മോനോന്‍. ഇന്ദുവിനെപ്പോലെ മാധവിക്കുട്ടിയോട് പലവഴി അടുപ്പമുള്ള ആളല്ല ഈ മോനോന്‍. ആ മൂന്നു വഴികളും പരിശോധിക്കാം.

1.മേനോന്‍ വഴി. ലീലാ മനോനും ഒരു മേനോനാണ്.

2.എഴുത്തു വഴിക്ക് രണ്ടുപേരും രണ്ടുദിശകളിലാണ്. ഭാവനയില്‍ നിന്നും അനുഭവത്തില്‍ നിന്നും ഊറിവരുന്നവയാണ് മാധവിക്കുട്ടിയുടെ കഥകളും കമാലാദാസിന്റെ കവിതകളും‍. സര്‍ഗ്ഗസൃഷ്ടികളാണ്. ലീലാമേനോനൊക്കെ പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, ക്രിയേറ്റീവ് റൈറ്റിംങ്ങ്. എന്നാല്‍ ലീലാമേനോന്റെ എഴുത്തിനാണെങ്കില്‍ സര്‍ഗ്ഗവാസന തരിമ്പുപോലും വേണ്ട. വേണ്ടെന്നു മാത്രമല്ല; ഉണ്ടായാല്‍ അബദ്ധമാണ് .

റിപ്പോര്‍ട്ടറായിരുന്ന, പത്രാധിപരായ ഒരു എഴുത്തുകാരി സര്‍ഗ്ഗഭാവനയെ ആശ്രയിക്കുകയെന്നാല്‍ അവരുടെ ജോലിയോട് ചെയ്യുന്ന പാതകമാണത്. അതിനാല്‍ ഭാവനയില്‍ നിന്നെഴുതുന്നത് ലീലാമേനോന്റെ രീതിയല്ല. ആത്മകഥയല്ലാതെ ഒരു കഥ അവര്‍ എഴുതിയിട്ടില്ല. കവിതയും എഴുതിയിട്ടില്ല. വായിച്ചിട്ടുണ്ടോ എന്നറിയില്ല.

3. സ്നേഹബന്ധത്തിന്റെ വഴിയാണെങ്കില്‍  ദുര്‍ബലമാണ്. അവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ലീലാമേനോന്‍ പറയുന്നത്  “കമലയെ ഞാന്‍ പരിചയപ്പെട്ടത് കമല മതംമാറി മുസ്ലിമായതിന് ശേഷമാണ്” എന്നാണ്.

അത്രയും ദിവസങ്ങളുടെ ബന്ധം മാത്രമുള്ള പത്രപ്രവര്‍ത്തക മാധവിക്കുട്ടി സുരയ്യയായി മാറിയ ആ മാറ്റത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: “കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌.

മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”….

വിധവയായ, മൂന്ന്‌ ആണ്‍മക്കളും ചെറുമക്കളുമുള്ള ഒരു അറുപത്തഞ്ചുകാരി സ്വന്തം മകനേക്കാള്‍ ഇളപ്പമുള്ള ഒരു അന്യമതസ്ഥനുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍പോകുന്നു എന്ന വാര്‍ത്ത കേട്ട്‌ പരമേശ്വര്‍ജി പറഞ്ഞത്‌ “ഗോഡ്‌ ഹെല്‍പ്‌ ഇസ്ലാം” എന്നായിരുന്നു എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു. സ്വസമുദായത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച്‌ കമല പര്‍ദ്ദ ധരിച്ച്‌ മൊബെയില്‍ഫോണ്‍ കഴുത്തില്‍ കൂടി ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട്‌ ഉലാത്തുന്നത്‌ ഞാന്‍ കണ്ടു. “സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബെയിലില്‍ക്കൂടി എന്നെ പാടികേള്‍പ്പിക്കും. അതിനാലാണ്‌ ഞാന്‍ ഇത്‌ ഇങ്ങനെ കൊണ്ടുനടക്കുന്നത്‌” എന്ന്‌ കമല പറഞ്ഞു. സമദാനിയാണ്‌ കമലയോട്‌ “നീ എന്റെ സുരയ്യ” ആണ്‌ എന്ന്‌ പറഞ്ഞ്‌ മോഹിപ്പിച്ച്‌ കമലയെ സുരയ്യ ആക്കിയത്‌… പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന്‌  ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത്‌ അവരുടെ ഭാവനയാണ്‌ എന്ന്‌ പറഞ്ഞു പരിഹസിക്കുകയാണ്‌ ചെയ്തത്‌. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച്‌ പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.”

ഇതാണ്  മതംമാറിയ ശേഷം മാത്രം പരിചയപ്പെട്ട ലീലാ മേനോന്‍ എന്ന പത്രപ്രവര്‍ത്തക ഇപ്പോള്‍ സുരയ്യയുടെ വിശ്വാസപരിവര്‍ത്തനത്തെ പറ്റി പറയുന്നത്.   അതില്‍ ഇന്ദുമേനോന്‍ പറഞ്ഞതുപോലെ ആത്മാവിന്റേയോ മനസ്സിന്റേയോ സ്നേഹത്തിന്റേയോ സ്പര്‍ശം പോലുമില്ല. അതിലുള്ളത് ലൈംഗിക ബന്ധമാണ്.

കാമുകന്‍ പറഞ്ഞ സ്ഥലത്ത്, അയാളോടൊപ്പം പോയി താമസിച്ചിട്ട്, അവിടെ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നോക്കിയ ശേഷമാണ് വിവാഹം, മതംമാറ്റം പോലുള്ള കാര്യങ്ങള്‍ ആലോചിച്ചത് എന്നാണ് ലീലാ മേനോന്റെ റിപ്പോര്‍ട്ട്. അതിലാണെങ്കില്‍ ഇന്ദുമേനോന്റെ കഥയില്‍ ഇല്ലാത്ത മറ്റുപലതും കടന്നുവരുന്നുണ്ട്. സമദാനി, മുസ്ലിംലീഗ്, പി.കെ കുഞ്ഞാലിക്കുട്ടി, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം, സംഘബുദ്ധിജീവികളുടെ കൂട്ടായ്മ, പി. പരമേശ്വരന്‍ അങ്ങനെ പലതും.

എന്നാല്‍ ഈ കഥാഭിമുഖവും പത്രാധിപലേഖനവും വരുന്നതിനു മുമ്പുതന്നെ കമലാദാസ് കമലാസുരയ്യയായി മറിയ പ്രണയ യാത്രയെക്കുറിച്ച് ഒരു frpgKamalaBookjacket-197x300പുസ്തകം വന്നിട്ടുണ്ട്. ‘മലബാറിന്റെ പ്രണയറാണി’ എന്ന പേരില്‍. കേരളത്തില്‍ ഏറെപ്പേരൊന്നും അതു വായിച്ചിട്ടുണ്ടാകില്ല. കാരണം ലളിതമാണ്. പുസ്തകം ഇംഗ്ലീഷിലാണ്. The love queen of Malabar. പുസ്തകം രചിച്ച മെര്‍ലി വൈസ്ബോഡ് കാനഡക്കാരിയാണ്.

മെര്‍ലി പറയുന്നതമുസരിച്ച് അവര്‍ക്ക് കമലാദാസുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്.  കവിതയോടുള്ള കമ്പം കവിയോടുള്ള ബന്ധമായി വളര്‍ന്നതാണ്. കവിയുടെ പ്രണയവും മാറ്റവുമെല്ലാം മെര്‍ലി അറിഞ്ഞത് കമല തന്നെ കത്തെഴുതി അറിയിച്ചപ്പോഴാണ്.
ഇതാ ഇതാണ് ആ കത്ത്:

Dearest Merrily,

Life has changed for me since Nov. 14 when a young man named Sadiq Ali walked in to meet me. He is 38 and has a beautiful smile. Afterwards he began to woo me on the phone from Abu Dhabi and Dubai, reciting Urdu couplets and telling me of what he would do to me after our marriage. I took my nurse Mini and went to his place in my car. I stayed with him for three days. There was a sunlit river, some trees, and a lot of laughter. He asked me to become a Muslim which I did on my return home. The Press and other media rushed in. The Hindu fanatics, Shiv Sena and the RSS pasted posters all over the place, “Madhavikutty is insane. Put her to death.” I refused the eight policemen sent to protect me. There are young men, all Muslims, now occupying the guest flat and keeping vigil twenty-four hours a day. I have received court orders restraining me from going out or addressing more than six people at a time. Among the Muslims I have become a cult figure all dressed in black purdah and learning Arabic.

My Hindu relatives and friends keep a distance from me. They wish to turn me into a social outcast. My sister visited me twice but wept all the time. I cannot visit my old mother. Otherwise life is exciting…

Affectionately,
Kamala Das (Suraiya)

frpgKamlaDas1ഈ കത്ത് കിട്ടിയ മെര്‍ലി കൊച്ചിയിലെത്തി. മാധവിക്കുട്ടിയോടൊപ്പം താമസിച്ചു. കൂട്ടുകാരിയുടെ വിശേഷങ്ങള്‍ എല്ലാം കേട്ടു. എന്നിട്ട് 2010ലാണ് പുസ്തകം പുറത്തുവരുന്നത്. അതില്‍ പ്രണയനായകന്റെ പേര് സമദാനിയല്ല. സാദിഖ് അലിയാണ്. ഗസലുണ്ട് കൂട്ടിന്. ദുബൈയില്‍ നിന്നും അബുദാബിയില്‍ നിന്നുമാണ് ഫോണ്‍ വഴി പാടിക്കേള്‍പ്പിച്ചിരുന്നത്. രാഷ്ട്രീയമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗല്ല. നാഷനല്‍ മുസ്ലിംലീഗാണ്. മലബാറില്‍ നിന്നുള്ള എം.പിയാണ്. വയസ്സ് 38. മതപണ്ഡിതനുമാണ്.

ആ സാദിഖ് അലി കമലയോട് ചെയ്തത്
എന്തൊക്കെയെന്ന് കമല മെര്‍ലിയോട് പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്;

Sadiq Ali charmed Kamala with his eloquence, scholarship, rough wavy hair, white teeth, and “smile of wondrous innocence.” He asked if she would permit herself to be photographed with him, and they posed on the cane sofa, nibbling on plum cake, laughing together. “I no longer recollect the topics of our first conversation, but laughter entered our home as spontaneously as sunshine that morning, filling each crevice of emptiness.”

“Feed me,” Sadiq Ali requested playfully, when Kamala allowed the two hours to stretch into lunch.
“But I cannot touch your lips,” Kamala responded. Her grandmother had warned that Muslims ate the corpses of sacred cows, which made their breath stink, and that touching them led to exile. “A staunch vegetarian like me would never touch the mouth of a mlecha [flesh eater],” she said.

“Then I will feed you,” Sadiq Ali offered, breaking food into small pieces.
By the time he left Kamala’s home, his flirtatious play had stirred long-buried feelings and desires. “For many years I had not witnessed the blush spread on the cheek of a young man finding himself embarked on a new love.”

And it had been many decades since she had felt desire, that slow ache in the abdomen, blood surging as on a fast-moving swing.

“I was almost asleep when Sadiq Ali climbed in beside me, holding me, breathing softly, whispering endearments, kissing my face, breasts … and when he entered me, it was the first time I had ever experienced what it was like to feel a man from the inside.”

ഇതാണ് മെര്‍ലിയുടെ രചന. മാധവിക്കുട്ടിയെ അമ്മയായി കാണുന്ന ഇന്ദുമേനോന്റെ കഥനപ്രകാരം കാമുകന് പേരില്ല. ശരീരത്തിന് പ്രാധാന്യമില്ല. മനസ്സിന് മനസ്സിനോട് തോന്നുന്ന ഇഷ്ടമായിരുന്നു അത്. ആത്മീയ പ്രേമമായിരുന്നു. പ്രേമമായിരുന്നു അമ്മയുടെ മതം. ഒരു പ്രണയം തകര്‍ന്നപ്പോള്‍ അമ്മ അടുത്തത് കണ്ടെത്തിയെന്നും ഇന്ദു പറയുന്നു.

ലീലാമേനോന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ശരീരമാദ്യം. ആള് സമദാനി.

മെര്‍ലി പറയുമ്പോള്‍ പ്രേമവും കവിതയും ഇഴുകിച്ചേര്‍ന്ന, സ്വപ്ന സമാനമായ ഒരു ലൈഗികാനുഭവം. ആള്‍ സാദിഖ് അലി. ഉറക്കത്തിലേക്ക് വീണശേഷമാണ് മാധവിക്കുട്ടി അത് അറിയുന്നത്. അനുഭവിക്കുന്നത്.

ഇതില്‍ ഏതാവാം ശരി. ശരീരമോ, ആത്മാവോ?
സാദിഖ് അലിയോ സമദാനിയോ?
അനുഭവമോ ഭാവനയോ? ആരാണ് യഥാര്‍ത്ഥത്തില്‍ മാധവിക്കുട്ടിയെ സുരയ്യയാക്കിയത്‍? ആരു പറഞ്ഞുതരും നമുക്ക്. ഫ്രോയ്ഡ് അടുത്തെവിടെയെങ്കിലും ഉണ്ടോ ആവോ!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top