സഞ്ജയ് ദത്ത് ബാഗ് നിര്‍മ്മാണവുമായി തിരക്കിലാണ്

sanസഞ്ജയ്ദത്ത് ജയിലില്‍ തിരക്കിലാണ്. പേപ്പര്‍ ബാഗുകളുണ്ടാക്കുന്നതാണ് ഇപ്പോള്‍ ഹോളിവുഡ് താരത്തിന്റെ പ്രധാന ജോലി. യെര്‍വാഡ ജയിലില്‍ തടവുകാര്‍ ചെയ്യുന്ന കൈപ്പണികളിലാണ് സഞ്ജയ് ദത്ത് പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കി പഠിയ്ക്കുന്നത്. ബാഗ് നിര്‍മ്മാണത്തില്‍ നിത്യേന ദത്തിന് 25 രൂപ കൂലിയായും ദത്തിന് ലഭിക്കുന്നുണ്ട്.

വിപണികളിലെ പ്ലാസ്റ്റിക്ക് ബാഗുകള്‍ തുടച്ചു നീക്കാനായാണ് ജയിലില്‍ തടവുകാര്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണം നല്‍കുന്നത്. ആറ് മുതല്‍ എട്ട് കിലോ സാധനങ്ങള്‍വരെ താങ്ങാന്‍ ശേഷിയുള്ള ഉയര്‍ന്ന നിലവാരമുള്ള ബാഗുകള്‍ ദത്ത് നിര്‍മ്മിക്കുന്നുണ്ടെന്നാണ് ജയിലധികൃതര്‍ നല്‍കുന്ന വിവരം.

ബാഗിന്റെ എണ്ണത്തിന്റെയും വേഗതയുടെയും ഗുണത്തിന്റെയും അടിസ്ഥാനത്തില്‍ ദത്തിന് നിത്യേന നാല്‍പ്പത് രൂപ വരെയും കൂലി ലഭിക്കാറുണ്ട്.

ബാഗുകള്‍ക്ക് പുറമേ കസേര, മെഴുകുതിരി, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും യെര്‍വാഡയിലെ ജയില്‍പുള്ളികള്‍ നിര്‍മ്മിക്കാറുണ്ട്.

1993 ലെ മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് ജയിലിലായത്. ഒന്നര വര്‍ഷത്തെ ശിക്ഷ നേരത്തെ അനുഭവിച്ച ദത്തിന് ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top