കറുത്തവനെ വേണ്ട; വധു കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി

UP-WEDDING_31_5_2013ലഖ്‌നൌ: വരന്റെ കറുപ്പ് അല്പം കൂടിപോയതിന്റെ പേരില്‍ വധു കതിര്‍മണ്ഡപത്തില്‍ ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലാണ് സംഭവം. വരന് താന്‍ കരുതിയതിനേക്കാളും ഇരുണ്ട നിറമാണെന്ന് ആരോപിച്ചാണ് വധു താലി ചാര്‍ത്തുന്നതില്‍ നിന്ന് വിട്ടുനിന്നത്.

കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. വധുവിന്റെയും വരന്റെയും കുടുംബവും ബന്ധുക്കളും മണ്ഡപത്തില്‍ എത്തിയിരുന്നു. എന്നാല്‍ വധു കല്യാണത്തില്‍ നിന്ന് പെട്ടെന്ന് മാറിയതോടെ ബന്ധുക്കള്‍ ആകെ വിഷമത്തിലായി. തന്റെ സൌന്ദര്യത്തിനൊത്ത വരനെയാണ് താന്‍ ആ‍ഗ്രഹിക്കുന്നതും തീരുമാനിച്ചു ഉറപ്പിച്ച വരന്‍ ശരിയാകില്ലെന്നും വധു അറിയിക്കുകയായിരുന്നു.

ഇതിനിടെ വീട്ടുകാര്‍ വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങാതെ വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇതെല്ലാം കണ്ടുനിന്ന വരന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ വധുവിന് വേണ്ടാത്ത വരനെ കല്യാണം കഴിപ്പിക്കാന്‍ കഴിയില്ലെന്ന് പോലീസും അറിയിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top