പേപ്പര്‍ ബൈന്‍ഡിങും ഫയല്‍ നിര്‍മ്മാണവുമായി സഞ്ജയ് ദത്ത് തിരക്കിലാണ്

deskമുംബൈ: 1993 ലെ ബോംബെ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് യെര്‍വാദ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്ത് ഇപ്പോള്‍ ജോലിത്തിരക്കിലാണ്. പേപ്പര്‍ ബൈന്‍ഡിങ്ങ് ജോലിയാണ് ദത്തിന് നല്‍കിയിരിക്കുന്നത്. ഒപ്പം ഫയല്‍ നിര്‍മ്മാണവും ചെയ്യുന്നുണ്ട്. ഇതിന് 25 രൂപ മുതല്‍ 40 രൂപ വരെ ദിവസക്കൂലി ദത്തിന് ലഭിക്കുന്നു.

അടുക്കള ജോലി നല്‍കാനാണ് ആദ്യം ജയില്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പേപ്പര്‍ ബൈന്‍ഡിങ്ങിലേക്കു മാറ്റുകയായിരുന്നു.

അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ദത്ത് ഒന്നരവര്‍ഷം നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ഇനി മൂന്നര വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. ജയിലില്‍ കിടക്കുന്ന നാളുകളില്‍ അത്രയും അദ്ദേഹത്തിന് ഏല്‍പ്പിച്ച ജോലി ചെയ്യണം. മാത്രവുമല്ല ശിക്ഷയില്‍ ഇളവും ലഭിക്കും.

നേരത്തെ ജയിലില്‍ കിടന്നപ്പോള്‍ മരപ്പണിയായിരുന്നു ദത്ത് ചെയ്തു കൊണ്ടിരുന്നത്.

DONT MISS
Top