ആഞ്ജലീനയുടെ ഇളയമ്മ സ്തനാര്‍ബുദം ബാധിച്ച് മരിച്ചു

ലോസ് ആഞ്ചലിസ് : ഹോളിവുഡ് നടി ആഞ്ജലീന ഷോലിയുടെ ഇളയമ്മ സ്തനര്‍ബുദം ബാധിച്ച് മരിച്ചു. 61 വയസ്സായിരുന്നു. നേരത്തെ സ്തനാര്‍ബുദം ബാധിച്ച് ആഞ്ജലീനയുടെ അമ്മ മാര്‍ഷെലിന്‍ ബെര്‍ട്രാന്‍ഡും മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്തനാര്‍ബുദം തടയാനുള്ള മുന്‍കരുതലായി ആഞ്ജലീന സ്തനംനീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു._67829504_67829222

ആഞ്ജലീനയുടെ ഇളയമ്മയ്ക്ക് സ്തനാര്‍ബുദത്തിന് പുറമെ അണ്ഡാശയാര്‍ബുദവും ബാധിച്ചിരുന്നു. സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന്, ഇരുസ്തനങ്ങളും നീക്കംചെയ്തതായി കഴിഞ്ഞ മെയ് 14 നാണ് ആഞ്ജലീന അറിയിച്ചത്. സ്തനങ്ങള്‍ നീക്കംചെയ്ത് കൃത്രിമസ്തനങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് ചെയ്തത്.

പാരമ്പര്യമായി ആഞ്ജലീനയ്ക്ക് സ്തനാര്‍ബുദം വരാന്‍ 87 ശതമാനവും അണ്ഡാശയാര്‍ബുദത്തിന് 50 ശതമാനവും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

DONT MISS
Top