ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം: തപാല്‍ സ്റ്റാമ്പില്‍ ഇടംനേടിയത് പ്രേംനസീര്‍

nazir-stamഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പുകളില്‍ മലയാളത്തിന്റെ പ്രിയ നടന്‍ പ്രേംനസീറും ഇടം നേടി. സിനിമാ മേഖലയിലെ 50 പേരുടെ ചിത്രങ്ങള്‍ അടങ്ങിയ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. ഇതില്‍ മലയാളത്തെ പ്രതിനിധീകരിച്ച് നസീര്‍ മാത്രമാണ് ഇടം നേടിയത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലധികം സിനിമാ പ്രവര്‍ത്തകര്‍ സ്റ്റാമ്പുകളി ഇടം നേടിയിട്ടുണ്ട്. ആറു ഷീറ്റുകളിലായാണ് 50 സ്റ്റാമ്പുകള്‍ ലഭിക്കുക. ആദ്യ രണ്ട് ഷീറ്റുകളില്‍ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡ് ജേതാക്കളുടെ ചിത്രങ്ങളടങ്ങിയ ഒമ്പത് സ്റ്റാമ്പുകള്‍ വീതമാണ്.
മറ്റു നാലു ഷീറ്റുകളില്‍ സിനിമയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച മറ്റു കലാകാരന്‍മാരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാമ്പുകളുടെ ഔദ്യോഗിക പ്രകാശനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിച്ചു. പ്രേംനസീറിന്റെ ചിത്രത്തോടു കൂടിയ സ്റ്റാമ്പുകള്‍ ജൂണില്‍ ലഭ്യമാകുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.

DONT MISS
Top