താന്‍ നിരപരാധിയെന്ന് ശ്രീശാന്ത് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍

sree

ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്ന് കാണിച്ച് ശ്രീശാന്തിന്റെ വിശദീകരണം. വാതുവയ്പ്പുകാരുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന് ശ്രീശാന്ത് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അതെസമയം ശ്രീശാന്തിനയും രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് താരങ്ങളെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.

അഭിഭാഷകയായ റബേക്ക ജോണാണ് ശ്രീശാന്തിനു വേണ്ടി വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. വാതുവെപ്പുകാരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് ശ്രീശാന്ത് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റ് പൂര്‍ണ്ണമായി ഉള്‍കൊണ്ടു കൊണ്ടാണ് താന്‍ കളിച്ചിരുന്നത്. ക്രിക്കറ്റ് കാരന്‍ എന്ന നിലയില്‍ പ്രശംശയോടൊപ്പം തിരിച്ചടികളും നേരിടേണ്ടി വരുമെന്ന് താന്‍ മനസിലാക്കുന്നതായും ശ്രീശാന്ത് പറഞ്ഞു.

ജീവിതത്തിന്റെ കഠിനമായ ഘട്ടത്തിലൂടെ കടന്നു പോകുന്നു എന്ന് പറഞ്ഞ ശ്രീശാന്ത് ജുഡീഷ്യല്‍ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും പറഞ്ഞു.നിരപരാധിത്വം തെളിയിച്ച് നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുമെന്നും ശ്രീശാന്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഐപിഎല്‍ വാതുവെപ്പുമായി അറസ്റ്റിലായ ശേഷം ആദ്യമായാണ് ശ്രീശാന്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വരുന്നത്.അതേ സമയം ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ ദില്ലി പോലീസ് ഇന്ന് ചോദ്യംചെയ്യലിന് വിധേയമാക്കും.

ശ്രീശാന്തിന്റെ ശബ്ദസാമ്പിളുകള്‍ പുറത്ത് വന്ന ശേഷം കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാമെന്ന നിലപാടിലാണ് പേലീസ്.

എന്നാല്‍ ശ്രീശാന്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് മുംബൈ പോലീസ് ദില്ലി പോലീസിനെ അറിയിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top