8 മെഗാപിക്സല്‍ ക്യാമറയുമായി പാനസോണിക് ജ51 സ്മാര്‍ട് ഫോണ്‍ വിപണിയിലേക്ക്

panasonic-p51-620x364ഇന്ത്യന്‍ വിപണിയെക്കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് പാനസോണിക് എത്തുന്നത്. ഫോണ്‍ വിപണിയില്‍ മറ്റ് വികസിത രാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഈ വിപണിയില്‍ തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടിയാണ് പാനസോണിക്ക് പുതിയ സ്മാര്‍ട് ഫോണുമായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പാനസോണിക് p51 എന്നാണ് പുതിയ സ്മാര്‍ട് ഫോണിന്‍റെ പേര്.

ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.2 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പാനസോണിക്ക് p51 ന്റെ പ്രവര്‍ത്തനം. 5ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയ്ക്ക് 1280X720 പിക്സലാണുള്ളത്. 8 മെഗാപിക്സല്‍ പിന്‍ ക്യാമറയും 1.3 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഈ സ്മാര്‍ട് ഫോണിനുണ്ട്. 2,500mAh ബാറ്ററിയോടുകൂടിയ ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 4 ജിബിയാണ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബിവരെ വര്‍ദ്ധിപ്പിക്കാം.

കോര്‍ഡ് കോര്‍ പ്രോസസ്സറുള്ള ഫോണ്‍ 1ജിബി റാമിലാണ് പ്രവര്‍ത്തിക്കുന്നത്. 153 ഗ്രാമാണ് പാനസോണിക്കിന്‍റെ ഈ പുത്തന്‍ ഫോണിന്‍റെ ഭാരം. ഇന്ത്യയില്‍ ഈ ഫോണിന്  26,900 രൂപയാണ് വില.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top