സിങ്കം 2 ടീസര്‍ രണ്ട് ദിവസം കൊണ്ട് 7.45 ലക്ഷം പേര്‍ കണ്ടു

singam_mainരണ്ട് ദിവസം മുമ്പ് യുട്യൂബില്‍ റിലീസ് ചെയ്ത സിങ്കം -2ന്റെ ടീസര്‍ വന്‍ ഹിറ്റ്. 21 സെക്കന്റ് മാത്രമുള്ള ടീസര്‍ രണ്ട് ദിവസം കൊണ്ട് 7.45 പേരാണ് കണ്ടത്. മെയ് 16ന് വൈകീട്ട് അഞ്ചു മണിക്കാണ് വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.

വില്ലന്മാര്‍ന്മാരെ സിംങ്കം സ്‌റ്റൈലില്‍ സൂര്യ പറന്നടിക്കുന്നതാണ് ടീസറിലുള്ളത്. സിങ്കം 1 പോലെയുള്ള ആക്ഷന്‍ ത്രില്ലറായിരിക്കും രണ്ടാം ഭാഗവുമെന്നതിന്റെ വ്യക്തമായ സൂചനായണ് ടീസര്‍ നല്‍കുന്നത്.

സിങ്കത്തിന്റെ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. സിങ്കം -1 തമിഴിന് പുറമേ ഹിന്ദിയിലും കന്നഡയിലും ഹിറ്റായിരുന്നു. ഹിന്ദിയില്‍ അജയ് ദേവ്ഗണും കന്നഡയില്‍ സുദീപുമായിരുന്നു നായകര്‍. മൂന്ന് ഭാഷകളിലും സിങ്കം പണം വാരി.

സിങ്കം ഒന്നില്‍ നായികയായിരുന്ന അനുഷ്‌ക ഷെട്ടി തന്നെയാണ് രണ്ടാം ഭാഗത്തിലും നായിക. ഹന്‍സിക, വിവേക്, സന്താനം, നാസര്‍, വിജയകുമാര്‍, മുകേഷ് റിഷി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന പ്രകാശ് രാജ് രണ്ടാം ഭാഗത്തിലില്ല.

ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കു പുറമേ ദക്ഷിണാഫ്രിക്കയിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. സിനിമയുടെ ആദ്യ പകുതി ഇന്ത്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം പകുതിയിലെ പ്രധാന ഭാഗങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനിലും കേപ് ടൗണിലും ജോഹന്നാസ് ബര്‍ഗിലുമാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ ഹരി പറഞ്ഞു.

ജൂണ്‍ രണ്ടിന് തമിഴിലും തെലുങ്കിലും സിങ്കം 2 തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

DONT MISS
Top