സൂത്രധാരനും പണത്തിന്റെ കണക്ക് പറഞ്ഞതും ശ്രീശാന്ത്; ദാവൂദ് ഇബ്രാഹിമുമായും ബന്ധം ?

imagesദില്ലി: വാതുവെപ്പില്‍ കാര്യമായി ഇടപ്പെട്ടത് ശ്രീശാന്താണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്താണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാതുവയ്പ്പുകാരുമായി തുക സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയത് മറ്റു താരങ്ങളെ ബന്ധപ്പെടുത്തി കൊടുത്തതും ശ്രീശാന്താണെന്നാണ് റിപ്പോര്‍ട്ട്.

ശ്രീശാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാ‍സം ഏഴിന് ഗുഡ്ഗാവിലെ മാളില്‍ വച്ച് ഇടനിലക്കാരന്‍ ചാന്ദിലയ്ക്ക് പണം കൈമാറിയത്. അതേസമയം അറസ്റ്റിലായ വാതുവയ്പ്പുകാരില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടിട്ടുണെ്ടന്നും സൂചനയുണ്ട്. അറസ്റ്റിലായവരില്‍ എന്‍.എസ്. നായര്‍, ജിജു പോക്കന്‍ എന്നിവര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അറസ്റ്റിലായ രണ്ടു വാതുവയ്പ്പുകാര്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കാര്‍ക്ക് വന്ന ഫോണ്‍ കോളുകളില്‍ 30 എണ്ണം പാകിസ്ഥാന്‍ വഴി ദുബൈയില്‍ നിന്നായിരുന്നു. വാതുവെപ്പില്‍ വിദേശതാരങ്ങളും ഇടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top