വിശ്വരൂപം രണ്ടിന് വേണ്ടി ആന്‍ഡ്രിയ ഫഹദ് ചിത്രം ഉപേക്ഷിച്ചു

kamal-hassanകമല്‍‌ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ആന്‍ഡ്രിയ മലയാള ചിത്രം നോര്‍ത്ത് 24 കാതം ഉപേക്ഷിച്ചത്. വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങും. ഇതിനാല്‍ അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നോര്‍ത്ത് 24 കാതത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് ആന്‍ഡ്രിയ അറിയിക്കുകയാരുന്നു. തുടര്‍ന്ന് ചിത്രത്തിലെ നായികയായി സ്വാതി റെഡ്ഡിയെ തെരഞ്ഞെടുക്കുകയായിരുന്നു.

വിശ്വരൂപത്തിന്റെ ഒന്നാം ഭാഗത്തിലും ആന്‍ഡ്രിയ പ്രധാന വേഷം ചെയ്തിരുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ നേരത്തെ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദിയിലും തമിഴിലും ഒരേസമയത്തായിരിക്കും റിലീസ് നടക്കുക. 75 കോടി ചെലവിട്ട് ചെയ്യുന്ന ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് പ്രദര്‍ശനത്തിനെത്തും. വിശ്വരൂപം ഒന്നിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും കമല്‍‌ഹാസനെ സഹായിക്കുന്നത്.

വിശ്വരൂപം രണ്ടാം ഭാഗത്തില്‍ ആഷ്മിത സുബ്രഹ്മണ്യം എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ ചെയ്യുന്നത്. മലയാളത്തില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തേക്കാളും വലിയൊരു തുക വിശ്വരൂപം രണ്ടില്‍ നിന്ന് ആന്‍ഡ്രിയക്ക് ലഭിക്കും.

DONT MISS
Top