റിപ്പോര്‍ട്ടര്‍ ചലച്ചിത്ര പുരസ്‌കാരം:മികച്ച നടന്‍ ഫഹദ് ഫാസില്‍, നടി റിമ കല്ലിങ്കല്‍

rimaകൊച്ചി: റിപ്പോര്‍ട്ടര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച സിനിമയായി 22 ഫീമെയില്‍ കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകനുള്ള അവാര്‍ഡ് ലാല്‍ ജോസ് സ്വന്തമാക്കി.മികച്ച നടനായി ഫഹദ് ഫാസിലും നടിയായി റിമ കല്ലിങ്കലും തിരഞ്ഞെടുക്കപ്പെട്ടു. 22 എഫ് കെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചത്.

മികച്ച സഹനടനായി മുരളി ഗോപിയും സഹനടിയായി ലെനയും തിരഞ്ഞെടുക്കപ്പെട്ടു. മെയ്ക്കപ്പിനുള്ള അവാര്‍ഡ് പട്ടണം റഷീദിനും, മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സമീറ സുരേഷിനും (മായാമോഹിനി, 22 എഫ്.കെ) ലഭിച്ചു.

സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് പുരസ്‌കാര നിശക്ക് തിരി തെളിച്ചത്.റിപ്പോര്‍ട്ടര്‍ ടിവി സ്റ്റുഡിയോയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ഫഹദ് ഫാസില്‍, ബ്ലസ്സി, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, ആഷിക്ക് അബു രമ്യ നമ്പീശന്‍, സിത്താര തുടങ്ങിയ സിനിമാ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോയിലെത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top