ഒബാമ സാത്താന്‍മാരുടെ നേതാവ്‍: നിക്കോളാസ് മഡൂറോ

Nicolas Maduroഅമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ‘സാത്താന്‍മാരുടെ തലവനാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട മഡൂറോയുടെ ജയം അംഗീകരിക്കില്ലെന്ന ഒബാമയുടെ പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മഡൂറോ.

മറ്റു രാജ്യങ്ങളുടെ ജനാധ്യപത്യത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന സാത്താനാണ് ഒബാമ. വെനസ്വേലയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഒബാമ നടത്തുന്നതെന്നും മഡൂറോ ആരോപിച്ചു. എന്നാല്‍ വെനസ്വേലയുടെ ജനാധിപത്യം സംരക്ഷിക്കാനും സമാധാനം നിലനിര്‍ത്താനുമുള്ള കഴിവുണ്ടെന്നും മഡൂറോ വ്യക്തമാക്കി.

ഒബമായുടെ മുന്‍ഗാമിയായിരുന്ന ജോര്‍ജ് ബുഷിനെ ഷാവേസ് വിശേഷിപ്പിച്ചിരുന്നത് സാത്താന്‍ എന്നായിരുന്നു എന്നും മഡൂറോ പറഞ്ഞു.

DONT MISS
Top