ആഷിക്കുമായി പ്രണയമുണ്ട്; വിവാഹം അടുത്ത വര്‍ഷം: റീമ കല്ലിങ്കല്‍

ashiq_abu_reema_kallingal_1സംവിധായകന്‍ ആഷിക് അബുവുമായുള്ള പ്രണയവാര്‍ത്തയോട് നടി റീമ കല്ലിങ്കല്‍ പ്രതികരിച്ചു. താന്‍ ആഷിക്കുമായി പ്രണയത്തിലാണെന്നും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റീമ പറഞ്ഞു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റീമ പ്രണയ വാര്‍ത്തയോട് പ്രതികരിച്ചത്.

റിമകല്ലിങ്കലുമായി പ്രണയത്തിലാണെന്ന് ആഷിക്ക് അബു നേരത്തെ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജന്മദിനത്തില്‍ ലഭിച്ച ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആഷിക്ക് അബുവിന്റെ ഫെയ്സ്ബുക്കില്‍ പ്രണയസന്ദേശം കുറിച്ചിട്ടത്.

ഞാനും റിമയും തമ്മിലുള്ള വിവാഹവാര്‍ത്തകള്‍ തെറ്റാണ്. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. കല്ല്യാണം തീരുമാനിച്ചാല്‍ എല്ലാവരേയും അറിയിക്കും’ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ആഷിക്ക് അബു സന്ദേശം അവസാനിപ്പിക്കുന്നത്.

ആഷിക്ക് അബുവും റിമ കല്ലിങ്കലും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും സമാനമായ വാര്‍ത്തകള്‍ സജീവമായിരുന്നു. ഇതിനിടെ ചില മാധ്യമങ്ങള്‍ ഇരുവരും തമ്മില്‍ വിവാഹിതരായെന്ന് റിപ്പോര്‍ട്ടു ചെയ്തു. ഇതോടെയാണ് വിവാഹക്കാര്യം നിഷേധിച്ച് പ്രണയം സമ്മതിച്ച് ആഷിക്ക് അബുവും റീമയും രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top