ട്വിറ്റര്‍ ഉപയോഗിച്ച് ആര്‍ട്ടിക്കിനെ രക്ഷിക്കാന്‍ ഗ്രീന്‍പീസ്

ധ്രുവപ്രദേശങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ രാഷ്ട്രനേതാക്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ പ്രചാരണപ്രവര്‍ത്തനവുമായി പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസ് രംഗത്തെത്തിയിരിക്കുന്നു. മെയ് ഒമ്പതിന് ആര്‍ട്ടിക്കിനുവേണ്ടി ട്വീറ്റ് ചെയ്യാനാണ് ഗ്രീന്‍ പീസിന്റെ ആഹ്വാനം.

ആര്‍ട്ടിക്കിന് വേണ്ടി 50 ലക്ഷം പേരുടെ സമ്മതപത്രത്തോടെയുള്ള നിവേദനം തയ്യാറാക്കുകയാണ് ഗ്രീന്‍പീസിന്റെ ലക്ഷ്യം. ആഗോളതാപനത്തിന് പുറമേ ഷെല്‍ അടക്കമുള്ള എണ്ണകമ്പനികളുടെ ഖനനശ്രമങ്ങളും ധ്രുവപ്രദേശങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. എണ്ണകമ്പനികളുടെ ഖനനം മൂലം ധ്രുവപ്രദേശങ്ങള്‍ വലിയ തോതില്‍ മലിനീകരിക്കപ്പെടുമെന്നും ആശങ്കയുണ്ട്.

ആഗോളതാപനത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനം ധ്രുവപ്രദേശങ്ങള്‍ക്കുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ ധ്രുവപ്രദേശങ്ങളിലെ മൂന്നിലൊന്ന് മഞ്ഞും ഉരുകിതീര്‍ന്നെന്നാണ് കണക്കുകള്‍. എണ്ണകമ്പനികളുടെ ഖനനശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉത്തരധ്രുവത്തെ സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കണമെന്നുമാണ് ഗ്രീന്‍പീസിന്റെ പ്രധാന ആവശ്യങ്ങള്‍.

ഉത്തരധ്രുവത്തിനായുള്ള പ്രചാരണത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >> savethearctic

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top