സംസ്ഥാനത്തെ അണക്കെട്ടുകള്‍ നവീകരിക്കുന്നു

deskതൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളുടെ നവീകരണ പദ്ധതി ആറു മാസത്തിനുള്ളില്‍ തീര്‍ക്കുമെന്ന് കെ.എസ്.ഇ.ബി. ഇതിനുള്ള നടപടിക്രമങ്ങള്‍  ആരംഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പെരിങ്ങല്‍ക്കുത്ത്, ശബരിഗിരി പദ്ധതികളാണ് ആദ്യം നവീകരിക്കുന്നത്. ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളാണിവ.

കെ.എസ്.ഇ.ബിയുടെ ഇരുപത്തിയെട്ടും ജലവിഭവവകുപ്പിന്റെ പന്ത്രണ്ട് അണക്കെട്ടുകളുമാണ് നവീകരിക്കുക. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
അണക്കെട്ടുകളുടെ ആയുസ്സ് വര്‍ധിപ്പിക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നവീകരണ പദ്ധതി നടപ്പാക്കുന്നതെന്ന് ഡാം സേഫ്റ്റി ചീഫ്
എന്‍ജിനിയര്‍ പറഞ്ഞു.

അണക്കെട്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്കിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോകബാങ്ക് രണ്ടുവട്ടം കേരളത്തിലെത്തി
ചര്‍ച്ച നടത്തിയിരുന്നു. പണി വൈകിയാല്‍ പിഴ ഈടാക്കാമെന്നാണ് വ്യവസ്ഥ. വീഴ്ച വരുത്തുന്നവര്‍ എതിര്‍ കക്ഷിക്കാണ് പിഴ നല്‍കേണ്ടത്. 250 കോടി രൂപയാണ്
പദ്ധതി അടങ്കല്‍. പദ്ധതി ചെലവിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

DONT MISS
Top