സഞ്ജയ് ദത്ത് കോടതിക്ക് പുറത്ത് വികാരാധീനനായി

Sanjay-Duttമുംബൈ: സഞ്ജയ് ദത്ത് അന്തേരി മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് വികാരാധീനനായി. ഷക്കീല്‍ നൂറാണി കേസില്‍ വാദം കേള്‍ക്കാനായി കോടതിയില്‍ എത്തിയതായിരുന്നു ദത്ത്. സഞ്ജയ് ദത്തിനെ കാണാന്‍ കോടതിക്ക് പുറത്ത് ജനം തടിച്ചുക്കുടിയിരുന്നു. ഇവരില്‍ ചിലര്‍ തെറിവിളിച്ചെങ്കിലും ദത്തിന്റെ ആരാധകര്‍ മുദ്രാവാക്യങ്ങളുമായി ചുറ്റും കൂടി. ‘മുന്നാ ഭായ് ഞങ്ങള്‍ നിങ്ങള്‍ക്ക് കൂടെയുണ്ട്. ധീരമായി മുന്നേറിക്കോളൂ’. ഇതോടെയാണ് സഞ്ജയ് ദത്ത് വികാരാധീനനായത്. കോടതി നടപടികള്‍ക്ക് ശേഷം ആരാധകര്‍ക്ക് നേരെ കൈവീശി ദത്ത് കാറില്‍ കയറി പോയി.

DONT MISS
Top