ആഞ്ജലീന ജൂലിയുടെ അര്‍ദ്ധനഗ്ന ചിത്രം ലേലത്തിന്

Anjelina_julie_auction

ഹോളിവുഡ് താരം ആഞ്ജലീന ജൂലിയുടെ മാറു മറയ്ക്കാത്ത ചിത്രം ലേലം ചെയ്യുന്നു. വെളുത്ത കുതിരയ്‌ക്കൊപ്പം ആഞ്ജലീന നില്‍ക്കുന്ന ചിത്രങ്ങളുടെ ലേലം ലണ്ടനിലെ ക്രിസ്റ്റി ഓക്ഷന്‍ ഹൗസില്‍ അടുത്ത മാസത്തിലാണ് നടക്കുക.

പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ ഡേവിഡ് ലാ ചാപ്പല്ല 2001ല്‍ എടുത്ത ചിത്രമാണ് ലേലത്തിന് വെക്കുന്നത്. ആഞ്ജലീനയ്ക്ക് 25 വയസുള്ളപ്പോഴാണ് ചിത്രമെടുത്തത്. വെള്ളക്കുതിരയെ താലോലിക്കുന്ന ആഞ്ജലീനയുടെ ചിത്രത്തിന്റെ പകര്‍പ്പുകള്‍ നെറ്റില്‍ ഹിറ്റായിക്കഴിഞ്ഞും. യഥാര്‍ഥ ചിത്രമാണ് ലേലത്തില്‍ വെക്കുന്നത്.

25,000 മുതല്‍ 35,000 പൗണ്ട് വരെയാണ് ലേലത്തില്‍ പ്രതീക്ഷിക്കുന്ന തുക. ആഞ്ജലീനയുടെ മുന്‍ ഭര്‍ത്താവ് ബില്ലി ബോബിന്റെ പേര് കയ്യില്‍ പച്ചകുത്തിയത് ചിത്രത്തില്‍ വ്യക്തമാണ്. ബില്ലി ബോബുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോള്‍ ആഞ്ജലീന ഈ ടാറ്റുവും മായ്ച്ചുകളഞ്ഞിരുന്നു.

ആഞ്ജലീനയും ബ്രാഡ് പിറ്റും കുട്ടികളും ചേര്‍ന്നിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ലേലത്തിലുണ്ട്. ബ്രാഞ്ചലീന കുടുംബം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പ്രാര്‍ഥിക്കുന്നതാണ് 2005ല്‍ ഡബ്ലു മാസികയ്ക്കുവേണ്ടി എടുത്ത ചിത്രത്തിലുള്ളത്. ഈ ചിത്രത്തിന് 8000 മുതല്‍ 12000 പൗണ്ട് വരെ യാണ് പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top