ഇന്ന് രാത്രി ‘പിങ്ക് ഫുള്‍മൂണ്‍’

Pink_full_moonപിങ്ക് ഫുള്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ വര്‍ഷത്തെ ആദ്യചന്ദ്രഗ്രഹണം ഇന്ന് രാത്രിയില്‍ ദൃശ്യമാകും. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാണ്. ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ ഒരുശതമാനം ഭാഗം മാത്രമാണ് മറയ്ക്കുക.

സാധാരണ ദിവസത്തേക്കാളും മങ്ങിയ നിലയിലായിരിക്കും ഇന്ന് രാത്രി ചന്ദ്രനെ കാണാനാവുക. ശാസ്ത്രലോകം പിങ്ക് ഫുള്‍മൂണ്‍ എന്നാണ് ഏപ്രില്‍ മാസത്തിലെ ഈ ചന്ദ്രഗ്രഹണത്തിന് പേരിട്ടിരിക്കുന്നത്. ഹെര്‍ബ് മോസ് പിങ്ക്, വൈല്‍ഡ് ഗ്രൗണ്ട് ഫോക്‌സ് തുടങ്ങിയ പിങ്ക് നിറത്തിലുള്ള പൂവുകള്‍ പുഷ്പ്പിക്കുന്ന ഏപ്രിലില്‍ നടക്കുന്നതിനാലാണ് പിങ്ക് ഫുള്‍മൂണ്‍ എന്ന പേര് വന്നത്.  എഗ് മൂണ്‍, ഫുള്‍ ഫിഷ് മൂണ്‍ എന്നീ പ്രയോഗങ്ങളും ഈ ഗ്രഹണത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ചെറിയ ചന്ദ്രഗ്രഹണമാണിത്. 27 മിനിറ്റ് മാത്രമാണ് ഗ്രഹണദൈര്‍ഘ്യം. ഇന്ന് രാത്രി 11.31 മുതല്‍ ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 3.43നാണ് അവസാനിക്കുക. ഇന്ത്യയിലെ എല്ലാ ഭാഗത്തും ഗ്രഹണം ദൃശ്യമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top