മുംബൈ സ്‌ഫോടന കേസ്: സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ നാലാഴ്ചകൂടി അനുവദിച്ചു

s-duttദില്ലി: മുംബൈ സ്‌ഫോടനക്കേസില്‍ കീഴടങ്ങാന്‍ സഞ്ജയ് ദത്തിന് നാലാഴ്ചകൂടി സമയം അനുവദിച്ചു.  കീഴടങ്ങാന്‍ ആറു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട്  നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത് . ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേട്ടത്. ഗവര്‍ണര്‍ ദയാഹര്‍ജി പരിഗണിക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള  ഹര്‍ജി കോടതി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു.

മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട സഞ്ജയ് ദത്തിന് മാര്‍ച്ച്  21 ന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് സുപ്രീംകോടി  വിധിച്ചത്. താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക്  നല്‍കിട്ടുള്ള ദയാഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സിനിമകള്‍ക്ക്  കരാറോപ്പിട്ടിട്ടുണ്ടെന്നും ആ സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സഞ്ജയ് ദത്ത് ഹര്‍ജിയില്‍  ആവശ്യപ്പെട്ടിരുന്നു. താന്‍ കീഴടങ്ങിയാല്‍ ബോളിവുഡിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നും ദത്ത് ചൂണ്ടികാട്ടി.

അതേസമയം, ഇതേ ആവശ്യമുന്നയിച്ച സൈബുന്നീസ് അന്‍വര്‍ കാസിം, ഇസ്ഹാക്ക് മുഹമ്മദ് ഹജ്വന്‍, ഷെരീഫ് അബ്ദുള്‍ ഗഫൂര്‍ പാര്‍ക്കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.

DONT MISS
Top