മത്സ്യതൊഴിലാളികള്‍ സൂര്യാതാപ ഭീഷണിയില്‍

sകൊല്ലം : സൂര്യാതാപം തീരമേഖലയെയും പൊള്ളിക്കുന്നു.കടലിന്റെ അടിത്തട്ടിലും ചൂടായതിനാല്‍ ഉടലാകെ പൊള്ളി വലവീശിയാലും കൈനിറയെ മീന്‍ കിട്ടില്ലാത്തത് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന കടലില്‍ പണിയെടുക്കേണ്ടിവരുന്ന മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ സമയക്രമീകരണം കൊണ്ട് ഒരു ഗുണവുമില്ല.

കൊടും വേനലില്‍ കരപോലെ തന്നെ കടലിനും ചൂടുപിടുക്കുകയാണ്. അതിതാപത്തെ അവഗണിച്ച്  കൊല്ലത്തെ തീരമേഖലയില്‍ പ്രതിദിനം നൂറ് കണക്കിന് മത്സ്യതൊഴിലാളികളാണ് മീന് കിട്ടുമെന്ന പ്രതീക്ഷയോടെ കടലില്‍ പോകുന്നത്.

ഇത്തരത്തിലുള്ള ചൂട് മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ചൂടിന്റെ കാഠിന്യം മൂലം മത്സ്യബന്ധനത്തിനിടെ തൊഴിലാളികള്‍ക്ക്  തളര്‍ച്ചയും അനുഭവപ്പടാറുണ്ട്.

കടലിന്റെ അടിത്തട്ടിനും ചൂടുപിടിക്കുന്ന കാരണം  മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ കിട്ടാത്തതും വന്‍പ്രതിസന്ധിയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്.
സൈന് ഓഫ്  തൊഴില്‍ സമയ പുനക്രമീകരണം മത്സ്യമേഖലയില്‍ ഏത് തരത്തില്‍ പ്രായോഗികമാക്കണമെന്ന നിര്‍ദ്ദേശം ഇനിയും ഉയര്‍ന്നിട്ടില്ല. സമയ ക്രമീകരണങ്ങളല്ല സൂര്യാതപത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള  മറ്റു മുന്‍ കരുതലുകളാണ് വേണ്ടതെന്നാണ് ഈ രംഗത്തുള്ളവരുടെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top