അത്ഭുതങ്ങളുടെ മായാക്കാഴ്ചയുമായി ഏഷ്യയിലെ ഏറ്റവും വലിയ അക്വേറിയം

deskഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല അക്വോറിയം റിവര്‍ സഫാരി സിംഗപ്പൂരില്‍  ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കൃത്രിമമായി വികസിപ്പിച്ചെടുത്ത നദിക്കടിയിലൂടെ നടന്ന് മത്സ്യങ്ങളെയും മറ്റ് ജവജീവികളെയും കാണാനുള്ള അവസരമാണ് റിവര്‍സഫാരിയുടെ അണിയറ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.

നദിക്കടിയിലൂടെ നടന്ന് കാണാമെന്നുള്ളതിനാല്‍ വളരെ ആസ്വാദ്യകരമായ അനുഭവമായിരിക്കും ജനങ്ങള്‍ക്ക് ലഭിക്കുക. 12 ഏക്കര്‍ വിസ്തൃതിയിലാണ് റിവര്‍ സഫാരി സ്ഥിതി ചെയ്യുന്നത്. എട്ട് നദികളില്‍ നിന്നുമുള്ള ജലജീവികളെ ഒന്നിച്ച് കാണാമെന്നതാണ് റിവര്‍ സഫാരിയുടെ ഏറ്റവും വലിയ സവിശേഷത. മീക്കോങ് നദി, ആമസോണ്‍ നദി, മിസിസിപ്പി, കോംഗോ, ഗംഗ എന്നീ നദികളില്‍ ജീവിക്കുന്ന ജലജീവികളെയും റിവര്‍ സഫാരിയില്‍ കാണാം.

ഏകദേശം 2,000 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഈ കൃത്രിമ നദിയില്‍ ഉള്‍ക്കൊള്ളുക. സിംഗപ്പൂര്‍ വൈല്‍ഡ് ലൈഫ് റിസര്‍വിന്റെ ഉടമസ്ഥതിയിലാണ് റിവര്‍ സഫാരി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചില സാങ്കേതിക നിര്‍മ്മാണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന്  അധികൃതര്‍ പറഞ്ഞു.

DONT MISS
Top