എയര്‍ലൈന്‍സ് കമ്പനികള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു; പ്രവാസികള്‍ പ്രതിസന്ധിയിലാകും

AirIndiaജിദ്ദ: നിതാഖത്ത് ,സ്വദേശിവല്‍കരണം, ജവാസാത്ത് ചെക്കിങ് തുടങ്ങിയ വിഷയങ്ങലില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് എയര്‍ലൈന്‍സ് കമ്പനികളുടെ ഇരുട്ടടിയും. സീസണ്‍ കാരണം പറഞ്ഞ് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

നിലവില്‍ 1800 നും 2000 റിയാലിനുമിടയിലാണ് ജിദ്ദയില്‍ നിന്നും കേരളത്തിലെ വിവിധ സെക്ടുകളിലേക്ക് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്ന വണ്‍വെ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ 2200 റിയാലെങ്കിലും കുറഞ്ഞ നിരക്ക് നല്‍കണം എന്നാണ് വിവിധ ട്രാവല്‍ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഫ്യൂയല്‍ ചാര്‍ജ്ജ്, സര്‍ചാര്‍ജ്ജ് എന്ന പേരില്‍ ഈടാക്കുന്ന തുകയില്‍ വണ്‍വെ ടിക്കറ്റിനു 10 സൗദി റിയാലും റിട്ടേണ്‍ ടിക്കറ്റിനു 88 റിയാലുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സൗദിയില്‍ നിന്നുമള്ള യാത്രക്കാരില്‍ കൂടുതലും മലബാറുകരായാതിനാല്‍ കോഴിക്കോട് സെക്ടറുകളിലേക്കാണ് അവര്‍ യാത്ര ചെയ്യുക. ഇപ്പോഴത്തെ ചാര്‍ജ്ജ് 1050+750 + ടാക്‌സ് = 1800 റിയാല്‍ എന്നതാണ്. സൗദിയില്‍ തിരച്ചില്‍ ശക്തമാക്കിയതോടെ ഫ്രീ വീസക്കാര്‍ ആറുമാസത്തെ റീ എന്‍ട്രി പതിച്ച പാസ്‌പോര്‍ട്ടുമായി നാട്ടില്‍ പോവുകയും സൗദിയിലെ ഇപ്പോഴത്തെ ചെക്കിങ് കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്താം എന്നാഗ്രഹിക്കുന്നവര്‍ക്കാണ് ഇപ്പോഴത്തെ ചാര്‍ജ്ജ് വര്‍ദ്ധനവ് ഇരുട്ടടിയാകുന്നത്.

DONT MISS
Top