ബ്രസീലിന് സമനില

26brazilലണ്ടന്‍ : പഴയ കോച്ച് വീണ്ടുമെത്തിയിട്ടും ബ്രസീലിന് രക്ഷയില്ല. കഴിഞ്ഞദിവസം ലൂയിസ് ഫിലിപ്പ് സ്കൊളാരി പരിശീലിപ്പിക്കുന്ന ബ്രസീല്‍ റഷ്യയോടും സമനില വഴങ്ങി. കഴിഞ്ഞയാഴ്ചത്തെ സൗഹൃദ മത്സരത്തില്‍ ഇറ്റലിയോട് 2-2നായിരുന്നു സമനില. ഇതിനു മുമ്പ് ഇംഗ്ലണ്ടിനോട് 1-2ന് കീഴടങ്ങി. 2002-ല്‍ ലോക കപ്പ് സ്വന്തമാക്കാന്‍ സഹായിച്ച സ്കൊളാരിയുടെ രണ്ടാം വരവിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഒരു ജയം പോലും നേടാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് ബ്രസീല്‍.

ഇംഗ്ലണ്ടില്‍ ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ തോറ്റെന്നു കരുതിയതാണ്. എന്നാല്‍ അവസാന മിനിറ്റില്‍ ഫ്രെഡ് നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ സമനില കണ്ടെത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 73-ആം മിനിറ്റില്‍ വിക്ടര്‍ ഫൈസുലിനിലൂടെയാണ് റഷ്യ ഗോള്‍ നേടിയിരുന്നത്.

DONT MISS
Top